TopTop
Begin typing your search above and press return to search.

അഭിഭാഷകര്‍ കോടതികളുടെ ഉടമസ്ഥരല്ല; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ

അഭിഭാഷകര്‍ കോടതികളുടെ ഉടമസ്ഥരല്ല; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ

അഴിമുഖം പ്രതിനിധി

അഭിഭാഷകർ കോടതികളുടെ ഉടമസ്ഥരല്ലെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. കോടതികളുടെപരമാധികാരം ഞങ്ങളുടെ കൈവശമാണെന്ന അഭിഭാഷകരുടെ അഹങ്കാരം ജുഡീഷ്യൽ സമൂഹം തിരുത്തണം. അറിയാനുളള അവകാശം തടയാനുള്ള അധികാരം ആർക്കുമില്ലഎന്നും ഭരണഘടനയ്ക്ക് മീതെ പറക്കുന്ന പരുന്തുകളെ ജുഡീഷ്യറി നിയന്ത്രിക്കണം എന്നും അദ്ദേഹം പറഞ്ഞു.

കോടതികളിൽ മാധ്യമങ്ങളുടെ വിലക്ക് അനന്തമായി നീളരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതികളിൽ എന്ത് നടക്കുന്നുവെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. മാധ്യമങ്ങളെ തിരസ്ക്കരുത്, മാധ്യമങ്ങളുടെ വികാസം ജനാധിപത്യത്തിന്റെ പുഷ്കലമായ അവസ്ഥയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പി.ശ്രീരാമകൃഷ്ണൻ


Next Story

Related Stories