TopTop
Begin typing your search above and press return to search.

വിദ്യാര്‍ഥിയെ ആക്രമിച്ച കേസ്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യമില്ല

വിദ്യാര്‍ഥിയെ ആക്രമിച്ച കേസ്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യമില്ല

വിദ്യാര്‍ഥിയെ ആക്രമിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യമില്ല. വടക്കാഞ്ചേരി മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യം തള്ളിയത്. കൃഷ്ണദാസിനൊപ്പമുള്ള മറ്റു രണ്ടു പ്രതികളുടെയും ജാമ്യപേക്ഷ കോടതി തള്ളി. ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഒ വത്സല കുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരാണ് അറസ്റ്റിലായത്.

തട്ടിക്കൊണ്ട് പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ലക്കിടി നെഹ്രു ലോ അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷഹീറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തന്നെ മര്‍ദ്ദിച്ചെന്നായിരുന്നു ഷഹീറിന്റെ പരാതി. തൃശൂര്‍ പഴയന്നൂര്‍ പോലീസാണ് കേസെടുത്തത്.


Next Story

Related Stories