ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാദമിയില്‍ വ്യാപക ക്രമക്കേട്; ലക്ഷ്മി നായര്‍ക്ക് കോടതി നോട്ടീസ്

ലക്ഷ്മി നായര്‍ ഉള്‍പ്പെടെ മുപ്പത് പേര്‍ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകണമെന്നാണ് നോട്ടീസ്

ലോ അക്കാദമി ലോ കോളേജില്‍ വ്യാപക ക്രമക്കേട് നടത്തിയെന്ന ഹര്‍ജിയില്‍ മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ലക്ഷ്മി നായര്‍ ഉള്‍പ്പെടെ മുപ്പത് പേര്‍ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം സബ് കോടതിയിലാണ് ഹാജരാകേണ്ടത്. ലക്ഷ്മി നായരെ കൂടാതെ വിദ്യാഭ്യാസ മന്ത്രി, നിയമമന്ത്രി, എജി, കേരള സര്‍വകലാശാല വിസി എന്നിവരും കോടതിയില്‍ ഹാജരാകണം. ദലിത് വിദ്യാര്‍ത്ഥിയെ ജാതി വിളിച്ച് അധിക്ഷേപിച്ച കേസും ലക്ഷ്മി നായര്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍