TopTop
Begin typing your search above and press return to search.

സിബിഐ അറസ്റ്റ് ചെയ്ത വ്യോമസേന മുന്‍ മേധാവി എസ് പി ത്യാഗിയെ ജയിലേക്ക് മാറ്റി

സിബിഐ അറസ്റ്റ് ചെയ്ത വ്യോമസേന മുന്‍ മേധാവി എസ് പി ത്യാഗിയെ ജയിലേക്ക് മാറ്റി

സിബിഐ അറസ്റ്റ് ചെയ്ത വ്യോമസേന മുന്‍ മേധാവി എസ്.പി.ത്യാഗിയെ ജയിലേക്ക് മാറ്റി. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിയുടെ പേരിലായിരുന്നു ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ത്യാഗിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കസ്റ്റഡി ആവശ്യം സിബിഐ ഉന്നയിക്കാതിരുന്നതോടെ കോടതി ഡിസംബര്‍ 30 വരെ ത്യാഗിയെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

ത്യാഗിക്കൊപ്പം അറസ്റ്റിലായ മറ്റ് രണ്ടു പേരെയും കോടതി ഈ മാസം 30 വരെ റിമാന്‍ഡ് ചെയ്തു. കോടതി ഉത്തരവ് പ്രകാരം ത്യാഗിയെ ഇന്ന് തിഹാര്‍ ജയിലിലേക്കാണ് മാറ്റിയത്.


Next Story

Related Stories