TopTop

ഈസ്റ്ററിന് പശുവിനെ അറുത്തതിനെതിരെ ആര്‍എസ്എസ് ഭീഷണി; ഇറച്ചിയില്‍ മണ്ണു വാരിയിട്ടു

ഈസ്റ്ററിന് പശുവിനെ അറുത്തതിനെതിരെ ആര്‍എസ്എസ് ഭീഷണി; ഇറച്ചിയില്‍ മണ്ണു വാരിയിട്ടു
ഗോവധത്തിന്റെ പേരില്‍ കേരളത്തിലും അതിക്രമങ്ങള്‍ ആരംഭിച്ചു. ആലങ്ങാട് കരുമാലൂരില്‍ കല്ലറയ്ക്കല്‍ വീട്ടില്‍ ജോസിന് നേരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയത്. മാംസത്തിനായി ജോസ് വീട്ടില്‍ വളര്‍ത്തിയിരുന്ന കന്നുകാലിയെ ഈസ്റ്റര്‍ പ്രമാണിച്ച് ശനിയാഴ്ച വൈകിട്ട് കൊന്നിരുന്നു.

ഇതറിഞ്ഞ് ജോസിന്റെ വീട്ടിലെത്തിയ ആര്‍എസ്എസുകാര്‍ ഇറച്ചിയില്‍ മണ്ണ് വാരിയിട്ടു. ജോസ് വീടിന് വെളിയിലിറങ്ങിയാല്‍ കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ട്. ഈ പ്രദേശത്തെ അറവുശാലകള്‍ക്ക് നേരെയും ആര്‍എസ്എസ് ഭീഷണി മുഴക്കിയിട്ടുണ്ട്.

ഭയംകൊണ്ട് ആരും പോലീസില്‍ പരാതിപ്പെടാത്തതാണെന്ന് നാട്ടുകാര്‍ പറയുന്നു. ആര്‍എസ്എസ് അതിക്രമത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് സിപിഐ ആലങ്ങാട് ഏരിയ സെക്രട്ടറി എം ബാബു പറഞ്ഞു.

Next Story

Related Stories