TopTop
Begin typing your search above and press return to search.

വികസനത്തില്‍ ഗുജറാത്തിനെ മാതൃകയാക്കണമെന്ന് പിണറായി സര്‍ക്കാരിനോട് സിപിഐ എംപി സിഎന്‍ ജയദേവന്‍

വികസനത്തില്‍ ഗുജറാത്തിനെ മാതൃകയാക്കണമെന്ന് പിണറായി സര്‍ക്കാരിനോട് സിപിഐ എംപി സിഎന്‍ ജയദേവന്‍

വികസനത്തില്‍ ഗുജറാത്തിനെ മാതൃകയാക്കണമെന്ന് പിണറായി സര്‍ക്കാരിനോട് സിപിഐ എംപി സിഎന്‍ ജയദേവന്‍. സിപിഐയുടെ ഏക ലോക്സഭ എംപിയായ ജയദേവന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇവിടെ ഇപ്പോഴുളളത് മടിയന്മാരായ ഉദ്യോഗസ്ഥന്മാരാണ്. 20 വര്‍ഷം മുമ്പ് ഇതിലും മെച്ചമായിരുന്നു ഇവിടുത്തെ അവസ്ഥ. ഗുജറാത്ത് ഇക്കാര്യത്തില്‍ കേരളത്തിന് മാതൃകയാണ്. അവിടെ വ്യവസായമോ സ്ഥാപനമോ തുടങ്ങാന്‍ അപേക്ഷ നല്‍കിയാല്‍ ഏകജാലകത്തിലൂടെ കാര്യങ്ങള്‍ വേഗത്തിലാക്കി ഉടന്‍ തന്നെ ലൈസന്‍സ് നല്‍കാനുള്ള നടപടിയാകും.

കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. ഇവിടെ ഒരു വര്‍ഷം മുമ്പ് നല്‍കിയ ഫണ്ടുകളുടെ ഫയല്‍പോലും നീങ്ങുന്നില്ല. കളക്ടറെ വിളിക്കുമ്പോള്‍ ഉടന്‍ വരാമെന്ന് പറയുമെങ്കിലും ഒന്നും നടക്കാറില്ല. ഗുജറാത്തിലെ മറ്റ് കാര്യങ്ങള്‍ അറിയാതെയല്ല താനിത് പറയുന്നതെന്നും തന്റെ പാര്‍ട്ടി കൂടി ഉള്‍പ്പെടുന്ന സംസ്ഥാനത്തെ ഭരണകാര്യത്തെക്കുറിച്ച് വിമര്‍ശിക്കുന്നത് കാര്യങ്ങള്‍ ഇനിയെങ്കിലും നേരെയാകട്ടെ എന്നു കരുതിയാണെന്നും ജയദേവന്‍ വ്യക്തമാക്കി.


Next Story

Related Stories