Top

സിപിഐ സമ്മേളനം: സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി

സിപിഐ സമ്മേളനം: സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി

അഴിമുഖം പ്രതിനിധി

കോട്ടയത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമെന്ന് ഉറപ്പായി. സെക്രട്ടറി സ്ഥാനം മോഹിച്ച് കാനം രാജേന്ദ്രനും, കെ. ഇ ഇസ്മയിലുമാണ് രംഗത്തെത്തിയിട്ടുള്ളത്. തങ്ങള്‍ക്ക് ഭൂരിപക്ഷ പിന്തുണയുണ്ടെന്ന് ഇരു നേതാക്കളും അവകാശപ്പെട്ടു.

അതെസമയം സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടാകരുതെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വം രംഗത്തെത്തി. ഇരുനേതാക്കളുമായി നേതൃത്വം ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി. എന്നാല്‍ രണ്ടുപേരും വിട്ടുവീഴ്ചക്ക് തയ്യാറായില്ല.


Next Story

Related Stories