Top

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

അഴിമുഖം പ്രതിനിധി

സിപിഐയുടെ 22-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോട്ടയത്ത് തുടക്കമാകും. വൈകിട്ട് മുതിര്‍ന്ന നേതാവ് സി എ കുര്യന്‍ പതാക ഉയര്‍ത്തുന്നതോടെ നാല് ദിവസത്തെ സമ്മേളന നടപടികള്‍ ആരംഭിക്കും.

തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 11ന് പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് തിരുനക്കര മൈതാനിയില്‍ നാടന്‍ പാട്ടും തുടര്‍ന്ന് ആരോഗ്യ സെമിനാറും നടക്കും. 28ന് വൈകിട്ട് ആറിന് 'കേരള വികസനം പുതിയ പരിപ്രേക്ഷ്യം' സെമിനാര്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് ഒന്നിന് വൈകിട്ട് ആറിന് നടക്കുന്ന 'ഘര്‍ വാപ്പസിയും ഇന്ത്യന്‍ മതേതരത്വവും' സെമിനാര്‍ സിപിഐ ദേശീയ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. രണ്ടിന് വൈകിട്ട് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്ന് പ്രകടനം ആരംഭിക്കും. തിരുനക്കര മൈതാനത്ത് ചേരുന്ന പൊതുസമ്മേളനം ഗുരുദാസ് ദാസ് ഗുപ്ത ഉദ്ഘാടനം ചെയ്യും.



Next Story

Related Stories