TopTop
Begin typing your search above and press return to search.

സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ സേവ് സിപിഐഎം പോസ്റ്ററുകള്‍

സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ സേവ് സിപിഐഎം പോസ്റ്ററുകള്‍

അഴിമുഖം പ്രതിനിധി

സിപിഐഎം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ സേവ് സിപിഐഎമ്മിന്റെ പോസ്റ്ററുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ഷൊര്‍ണൂര്‍ സീറ്റുകളിലും പത്തനംതിട്ടയില്‍ ആറന്‍മുളയിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

ഒറ്റപ്പാലത്ത് പരിഗണിക്കുന്ന പി ഉണ്ണിക്കും ഷൊര്‍ണൂരില്‍ പരിഗണനയിലുള്ള പി ശശിക്കും ആറന്മുളയില്‍ മാധ്യമ പ്രവര്‍ത്തക വീണ ജോര്‍ജ്ജിനും എതിരെയാണ് പോസ്റ്ററുകള്‍.

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ഡി വൈ എഫ് ഐ നേതാവ് ടി ശശിധരനെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് വോട്ടവകാശമുള്ള ഒരു കൂട്ടം സഖാക്കള്‍ എന്ന പേരിലും പോസ്റ്റര്‍ നഗരത്തില്‍ വ്യാപകമായി പതിച്ചിട്ടുണ്ട്. ടി ശശിധരന്‍ നാടിന് ആവശ്യമെന്ന് പറയുന്ന പോസ്റ്ററില്‍ ബേബി ജോണും കെ രാധാകൃഷ്ണനുമാണ് ശശിധരന്റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറിക്കുന്നതിന് പിന്നിലെന്നും ആരോപണമുണ്ട്.

ആറന്‍മുളയില്‍ വീണയ്ക്ക് എതിരെ പതിച്ച പോസ്റ്ററില്‍ അവര്‍ പേയ്‌മെന്റ് സ്ഥാനാര്‍ത്ഥിയാണെന്നും സഭ സ്ഥാനാര്‍ത്ഥിയെ ആറമുളയ്ക്കുവേണ്ടെന്നും പറയുന്നു. ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്താണ് സേവ് സിപിഐഎം എന്ന പേരിലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ രാജിയും പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്.


Next Story

Related Stories