TopTop
Begin typing your search above and press return to search.

പൊളിറ്റ് ബ്യുറോ ആസ്ഥാനം ത്രിപുരയിലേക്ക് മാറ്റാതിരിക്കാന്‍ സി പി എം ചെയ്യേണ്ടത്

പൊളിറ്റ് ബ്യുറോ ആസ്ഥാനം ത്രിപുരയിലേക്ക് മാറ്റാതിരിക്കാന്‍ സി പി എം ചെയ്യേണ്ടത്

ബിനോയ് അശോകൻ ചാലക്കുടി

നിലവിളക്ക് സമരവും ഒറ്റ ദിവസം കൊണ്ടുള്ള പിന്മാറ്റവും ഇടതു പാളയത്തിലെ വലിയ അങ്കലാപ്പിന്റെ സൂചനയാണ്. അരുവിക്കര തിരഞ്ഞെടുപ്പ് ഫലം സംജാതമാക്കിയ ഒരു പുതിയ രാഷ്ട്രീയ കാലാവസ്ഥ ഉണ്ട്. അതായിരുന്നു ആ അങ്കലാപ്പിന്റെ അണിയറ.

അരുവിക്കരക്ക് ശേഷം കേരളത്തിലെ സകല രാഷ്ട്രീയ നിരീക്ഷകർക്കും, കക്ഷി-രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും ഉണ്ടായിരുന്ന ഒരു ഏകാഭിപ്രായമായിരുന്നു ബിജെപിക്ക് കിട്ടിയതിൽ ഭൂരിഭാഗവും ഇടതു പക്ഷത്തിന്റെ വോട്ടുകൾ ആയിരുന്നു എന്നത്. സത്യവും അത് തന്നെയായിരുന്നു. അത് മറ്റാരേക്കാളും നന്നായി അറിയാവുന്നത് സി പി ഐ എമ്മിനും.

കൂടെ മറ്റൊന്ന് കൂടി അവർ മനസിലാക്കി, അല്ലെങ്കിൽ കുറേ നാളുകളായി സംശയമുണ്ടായിരുന്ന ഒരു കാര്യം ഉറപ്പായി. പാർട്ടിയുടെ അടിത്തറ ആയിരുന്ന അണി-അനുഭാവി-നിഷ്പക്ഷ നിലയിലുള്ള ഹിന്ദു വോട്ടുകൾ ആയിരുന്നു കാൽച്ചുവട്ടിൽ നിന്ന് ഒലിച്ചു പോയത് എന്ന്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളിൽ കണ്ട തൊഗാഡിയ-വെള്ളാപ്പള്ളി ഇടപെടലുകളും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. പാർട്ടി ന്യുനപക്ഷ പ്രീണനം നടത്തുന്നു എന്ന ബിജെപി പ്രചരണം ലക്ഷ്യം കണ്ടു തുടങ്ങിയിരിക്കുന്നു എന്നതിൻറെ തെളിവാണോ അരുവിക്കരയിൽ എത്തി നിൽക്കുന്ന ഈ തുടർച്ചയായ പരാജയങ്ങൾ ? അതിനെ പ്രതിരോധിക്കാൻ ഭൂരിപക്ഷ പ്രീണനം ആണോ മറുമരുന്ന്?



പാർടിക്കകത്ത് പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു നിലപാട് സ്വീകരിക്കാൻ കഴിയാതിരുന്ന ഈ അവസ്ഥയുടെ ബഹിർസ്പുരണമാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെതിരെ കോഴിക്കോട് ഡി വൈ എഫ് ഐ നടത്തിയ നിലവിളക്ക് സമരവും പിറ്റേന്ന് തന്നെ അതിനെ തള്ളിപ്പറയേണ്ടി വന്നതും.

ഇത് തീർച്ചയായും കേരള രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവ് തന്നെയാണ്, ബിജെപിയെയും ഇടതു പക്ഷത്തെയും സംബന്ധിച്ച് പ്രത്യേകിച്ചും. ആ വഴിത്തിരിവിൽ തീരുമാനമെടുക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് ഇടതു പക്ഷവും. ന്യുനപക്ഷ-ഭൂരിപക്ഷ കേന്ദ്രീകൃതമായ ഒരു തീരുമാനം ആണ് എടുക്കാൻ പോകുന്നതെങ്കിൽ പോളിറ്റ് ബ്യുറോ ആസ്ഥാനം ത്രിപുരയിലേക്ക് മാറ്റാൻ അധികം കാലം വേണ്ടി വരില്ല.

ഇനി മറിച്ചൊരു തീരുമാനമാണ് ഉണ്ടാവാൻ പോകുന്നതെങ്കിൽ കേരളത്തിൽ അക്കൗണ്ട് തുറക്കുക എന്ന ബിജെപി സ്വപ്നം അടുത്ത ഒരു പതിനഞ്ചു കൊല്ലത്തേക്കെങ്കിലും സ്വപ്നമായി തന്നെ അവശേഷിക്കാനായിരിക്കും സാധ്യത.

(സിങ്കപ്പൂരില്‍ ബാങ്കിംഗ് മേഖലയില്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍റ് ആണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories