TopTop
Begin typing your search above and press return to search.

ആര്‍എസ്എസ് പരിപാടിയില്‍ സിപിഎം എംഎല്‍എ അരുണന്‍

ആര്‍എസ്എസ് പരിപാടിയില്‍ സിപിഎം എംഎല്‍എ അരുണന്‍

സിപിഎം നേതാവും ഇരിങ്ങാലക്കുട എംഎല്‍എയുമായ കെ യു അരുണന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍. സേവാപ്രമുഖിന്റെ സ്മരണാര്‍ത്ഥമുള്ള പുസ്തക വിതരണത്തില്‍ അരുണന്‍ പങ്കെടുത്തതാണ് വിവാദമായത്.

അതേസമയം ആര്‍എസ്എസിന്റെ പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് അരുണന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. അതേസമയം ചടങ്ങ് നടന്ന വേദിയില്‍ തന്നെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പരിപാടിയാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റര്‍ പതിഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ എംഎല്‍എയെന്ന നിലയിലാണ് ചടങ്ങില്‍ പങ്കെടുത്തത് എന്നായിരുന്നു പ്രതികരണം. ചടങ്ങ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് അരുണന്‍ ആണ്.


Next Story

Related Stories