TopTop
Begin typing your search above and press return to search.

പേഴ്സണല്‍ സ്റ്റാഫിനെ നിരീക്ഷിക്കും; മന്ത്രിമാര്‍ ജാഗ്രത കാണിക്കണം

പേഴ്സണല്‍ സ്റ്റാഫിനെ നിരീക്ഷിക്കും; മന്ത്രിമാര്‍ ജാഗ്രത കാണിക്കണം

പേഴ്സണല്‍ സ്റ്റാഫിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും തങ്ങളുടെ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ തീരുമാനം എടുക്കുന്ന കാര്യത്തില്‍ മന്ത്രിമാര്‍ ജാഗ്രത കാണിക്കണം എന്നും സിപിഎം സംസ്ഥാന സമിതിയില്‍ ആവശ്യം. മന്ത്രിമാര്‍ കഴിയുന്നത്ര ദിവസം തലസ്ഥാനത്തുണ്ടാകണമെന്നും ഓരോ ജില്ലകളില്‍ നടക്കുന്ന പരിപാടികള്‍ ജില്ല നേതൃത്വത്തെ അറിയിക്കണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പാര്‍ട്ടിയും മന്ത്രിമാരും തമ്മിലുള്ള ബന്ധം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. പേഴ്സണല്‍ സ്റ്റാഫിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി അവരുടെ യോഗങ്ങള്‍ സമയബന്ധിതമായി നടത്തണം. വേണമെങ്കില്‍ സ്റ്റാഫില്‍ മാറ്റങ്ങള്‍ വരുത്തണം. സെക്രട്ടേറിയറ്റിലെ പഴയ സമ്പ്രദായങ്ങളിൽ മാറ്റം വരുത്തണമെന്നും ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തിക്കൊണ്ടുള്ള ചര്‍ച്ചയിലാണ് പുതിയ നിര്‍ദേശങ്ങള്‍ വന്നത്. സംസ്ഥാന സമിതി ഇന്നലെ സമാപിച്ചു.


Next Story

Related Stories