Top

സിപിഎം ആരേയും അങ്ങോട്ട് പോയി ആക്രമിക്കില്ല; ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചും കൊടുക്കും: മന്ത്രി എകെ ബാലന്‍

സിപിഎം ആരേയും അങ്ങോട്ട് പോയി ആക്രമിക്കില്ല; ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചും കൊടുക്കും: മന്ത്രി എകെ ബാലന്‍
സിപിഎം ആരേയും അങ്ങോട്ട് പോയി ആക്രമിക്കില്ലെന്നും ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചും കൊടുക്കുമെന്നും മന്ത്രി എകെ ബാലന്‍. മാഹിയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് എകെ ബാലന്‍ ഇക്കാര്യം പറഞ്ഞത്. ആക്രമണങ്ങള്‍ക്ക് നേരെ പ്രതിരോധമുയര്‍ത്തുകയാണ് സിപിഎം എല്ലായിടത്തും ചെയ്യുന്നത്. ആര്‍എസ്എസ് സിപിഎമ്മിനെ വേട്ടയാടാനും ആക്രമിക്കാനും തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. കായികബലം ഉപയോഗിച്ച് ഇടതുപക്ഷത്തെ നേരിടാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും പ്രതിരോധത്തിന്റെ ഭാഗമായല്ലാതെ സിപിഎം ആക്രമങ്ങള്‍ക്ക് തുടക്കം കുറിക്കാറില്ലെന്നും ചെങ്ങന്നൂരിലെ പുലിയൂര്‍ പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എകെ ബാലന്‍ പറഞ്ഞു.

Next Story

Related Stories