TopTop
Begin typing your search above and press return to search.

പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

അഴിമുഖം പ്രതിനിധി

പാലക്കാട് ജില്ലയില്‍ വടക്കഞ്ചേരി കണ്ണമ്പറയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. സി.ഐ.ടി.യു. ഓട്ടോ-ടാക്‌സി യൂണിയന്‍ കാരപ്പൊറ്റ യൂണിറ്റ് സെക്രട്ടറി വിജയന്‍ (43) ആണ് മരിച്ചത്. ബിജെപി പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് സി പി എം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ആലത്തൂര്‍ താലൂക്കില്‍ സി.പി.എം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. വിജയന്‍ പടിഞ്ഞാറെ മുറിയിലുള്ള ഒരു മരണവീട്ടിലേക്ക് പോകുന്നതിനിടെ സമീപമുള്ള വീടുകളില്‍ പതിയിരുന്ന ഒരു സംഘമാളുകള്‍ മാരകായുധങ്ങളുപയോഗിച്ച് വെട്ടുകയായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു.

രക്ഷപ്പെടാനായി അടുത്തുള്ള വീടിന്റെ സിറ്റൗട്ടിലേക്ക് ഓടിക്കയറിയ വിജയനെ സിറ്റൗട്ടിലിട്ട് വീണ്ടും വെട്ടി. ഗുരുതരമായ പരുക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വിജയന്‍ രാത്രി 11.30ഓടെയാണ് മരിച്ചത്. വിജയനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ സി.പി.എം. പ്രവര്‍ത്തകര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ബിജിപി പ്രവര്‍ത്തകനായി മിഥുന് കാലില്‍ വെട്ടേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


Next Story

Related Stories