TopTop
Begin typing your search above and press return to search.

സിപിഎമ്മിനു കോര്‍പ്പറേറ്റുകളുടെ പണം വേണ്ട; കോടിയേരി

സിപിഎമ്മിനു കോര്‍പ്പറേറ്റുകളുടെ പണം വേണ്ട; കോടിയേരി

സിപിഎം കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭവാന സ്വീകരിക്കില്ലെന്നു വ്യക്തമാക്കിയിട്ടുള്ളതാണെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോര്‍പ്പറേറ്റുകകള്‍ക്ക് ലാഭവിഹിതത്തിന്റെ ഏഴുശതമാനംവരെ രാഷ്ട്രീയകക്ഷികള്‍ക്ക് സംഭാവന നല്‍കാമെന്നും അതിനു കണക്കു കാണിക്കേണ്ടെന്നുമാണു കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ആ പണം സിപിഎമ്മിനു വേണ്ട. സാധാരണക്കാരില്‍ നിന്നും പിരിച്ചെടുക്കുന്ന പണം മതിയെന്നും കോടിയേരി പറഞ്ഞതായി മാതൃഭൂമിയില്‍ വന്ന വാര്‍ത്തയില്‍ പറയുന്നു.

രാഷ്ട്രീയപാര്‍ട്ടികള്‍ക്കു രണ്ടായിരം രൂപയിലേറെ നല്‍കണമെങ്കില്‍ രേഖവേണമെന്നു പറയുന്ന കേന്ദ്രം, കോര്‍പ്പറേറ്റുകള്‍ നല്‍കുന്ന സംഭാവനകള്‍ക്ക് ഒരു രേഖയും വേണ്ടെന്നു പറയുന്നതിലൂടെ ചങ്ങാത്തമുതലാളിത്തമാണു വ്യക്തമാക്കുന്നതെന്നും കേരളത്തില്‍ നിന്നുമാത്രം ബിജെപിയും ആര്‍എസ്എസും ഇത്തരത്തില്‍ 1200 കോടി രൂപയാണ് പിരിച്ചെടുക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തുന്നു.


Next Story

Related Stories