ന്യൂസ് അപ്ഡേറ്റ്സ്

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: സിപിഎമ്മിന് ബന്ധമില്ല, പ്രതികള്‍ ആര്‍എസ്എസ്, കോണ്‍ഗ്രസ് ബന്ധമുള്ളവരെന്നും കോടിയേരി

Print Friendly, PDF & Email

ഇപ്പോള്‍ പിടിയിലായിരിക്കുന്ന പ്രതികള്‍ ബിജെപി, ആര്‍എസ്എസ് ബന്ധമുള്ളവരും, ബിജെപി, കോണ്‍ഗ്രസ് കുടുംബപശ്ചാത്തലമുള്ളവരാണെന്നും കോടിയേരി പറഞ്ഞു.

A A A

Print Friendly, PDF & Email

തിരുവനന്തപുരം ശ്രീകാര്യത്ത് ഇന്നലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട സംഭവവുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ പിടിയിലായിരിക്കുന്ന പ്രതികള്‍ ബിജെപി, ആര്‍എസ്എസ് ബന്ധമുള്ളവരും, ബിജെപി, കോണ്‍ഗ്രസ് കുടുംബപശ്ചാത്തലമുള്ളവരാണെന്നും കോടിയേരി പറഞ്ഞു. ഐഎന്‍ടിയുസി, ബിഎംഎസ് പോലുള്ള ട്രേഡ് യൂണിയനുകളുമായി ബന്ധമുള്ളവരാണ് ഇവര്‍.

പ്രതികളുടെ പേരെടുത്ത് പറഞ്ഞ് ഓരോരുത്തരുടേയും പശ്ചാത്തലം കോടിയേരി വിശദീകരിച്ചു. മണിക്കുട്ടന് ആര്‍എസ്എസുമായും കോണ്‍ഗ്രസുമായും നേരത്തെ ബന്ധമുണ്ടായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. പ്രാദേശിക പ്രശ്‌നം വലുതാക്കാനുള്ള ശ്രമമാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍