TopTop
Begin typing your search above and press return to search.

സിപിഎം പിബി പുന:സംഘടിപ്പിച്ചു; നാല് പുതുമുഖങ്ങള്‍

സിപിഎം പിബി പുന:സംഘടിപ്പിച്ചു; നാല് പുതുമുഖങ്ങള്‍

അഴിമുഖം പ്രതിനിധി

നാല് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ പുനഃസംഘടിപ്പിച്ചു. ഹനന്‍മുള്ള, മുഹമ്മദ് സലിം, സുഭാഷിണി അലി, ജി രാമകൃഷ്ണന്‍ എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പിബി അംഗങ്ങള്‍. നിലവിലെ പിബിയില്‍ നിന്നും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും നിരുപം സെന്നും ഒഴിവായി. ബൃന്ദാ കാരാട്ട് ശേഷം സിപിഎം പിബിയിലെത്തുന്ന ആദ്യ വനിതയാണ് സുഭാഷിണി അലി.

91 കേന്ദ്ര കമ്മിറ്റിക്കും പാര്‍ട്ടി കോണ്‍ഗ്രസ് രൂപം നല്‍കി. ഇതില്‍ കേരളത്തില്‍ നിന്നും രണ്ടുപേര്‍ പുതുതായി കേന്ദ്ര കമ്മിറ്റിയില്‍ ഇടം കണ്ടെത്തി. എകെ ബാലന്‍, ഇളമരം കരീം എന്നിവരാണ് കേരളത്തില്‍ നിന്നുള്ള പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍. പ്രായപരിധി വച്ച് വിഎസ് അച്യുതാനന്ദനും പാലൊളി മുഹമ്മദ്കുട്ടിയും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിഞ്ഞു. പികെ ഗുരദാസനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിറുത്തിയിട്ടുണ്ട്. വിഎസ് പ്രത്യേക ക്ഷണിതാവായിരിക്കും.


Next Story

Related Stories