നിയമസഭാ സമരം; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

അഴിമുഖം പ്രതിനിധി

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരുന്നു. സർക്കാരിനെതിരെയുള്ള സമരം ശക്തമാക്കുന്നതിനും, ബാർ കോഴ പ്രശ്നത്തിൽ സ്വീകരിക്കേണ്ട നിലപാടുകളും യോഗം ചർച്ച ചെയ്യും. ബജറ്റ് അവതരണത്തിന് ശേഷമുള്ള കാര്യങ്ങളും യോഗത്തിൽ വിലയിരുത്തും.

സംസ്ഥാന സമ്മേളനത്തിന് ശേഷം പുതിയ സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുക്കാത്തതിനാൽ പഴയ സെക്രട്ടറിയേറ്റ് അംഗങ്ങളാകും യോഗത്തിൽ പങ്കെടുക്കുക. കെഎം മാണിയെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

അതെസമയം വിഎസ് യോഗത്തിനെത്തുമോ എന്നകാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു. ധനമന്ത്രിക്കെതിരെയുള്ള സമരത്തിൽ വിഎസ് മുൻപന്തിയിലുണ്ടെങ്കിലും പാർട്ടിയുമായിട്ടുള്ള വിഎസിൻറെ പ്രശ്നങ്ങൾക്ക് ഇതുവരെ വിരാമമായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍