രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് മുതല്‍. കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ ചര്‍ച്ച ചെയ്ത് അതിന്മേലുള്ള ചര്‍ച്ചകളാണ് മുഖ്യമായും നടക്കുക. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനും ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. അതേസമയം പിബി കമ്മിഷന് റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കെടുത്താല്‍ വിഎസിനെതിരായ വിമര്‍ശനവും യോഗത്തില്‍ ചര്‍ച്ചയാകും. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കേരള നേതാക്കള്‍ വിഎസിനെതിരെ കടുത്ത നടപടിയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒടുവില്‍ നടപടി താക്കീതില്‍ ഒതുക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന അദ്ദേഹത്തിന്റെ ആവശ്യവും കേന്ദ്ര കമ്മിറ്റി അംഗീകരിച്ചില്ല.
ഇ പി ജയരാജനും പി കെ ശ്രീമതി ആരോപണ വിധേയരായ ബന്ധു നിയമന വിവാദത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിക്കും. പോലീസ് നയം, യുഎപിഎ തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന സമിതി അംഗങ്ങളുടെ സര്‍ക്കാരിനോടുള്ള എതിര്‍പ്പും യോഗത്തില്‍ ചര്‍ച്ചയാകും.