കൊല്ലത്ത് നൂറിലേറെ പേര് വെടിക്കെട്ട് അപകടത്തില്‍ മരിച്ചതില്‍ മുതലെടുപ്പ് നടത്താന്‍ ഹിന്ദുത്വ സംഘടനകള്‍. കേരളത്തില്‍ ഹിന്ദുക്കളെ കൊല്ലുകയാണെന്നും ബോംബ് സ്ഫോടനമാണ് നടന്നതെന്നും അട്ടിമറി നടന്നിട്ടുണ്ടെന്നുമുള്ള ട്വീറ്റുകളാണ് രാവിലെ മുതല്‍ ദേശീയ തലത്തില്‍ സംഘപരിവാര്‍ സംഘടനകളും അവരുടെ അനുയായികളും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. മുസ്ലീങ്ങളും സി.പി.എമ്മുകാരുമാണ് ഇതിന്റെ പിന്നിലെന്നാണ് ഇവരുടെ ആരോപണം. ഇതാ ഏതാനും സാമ്പിളുകള്‍.
എന്നാല്‍ ഇതിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ചില പേജുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. (https://twitter.com/Jaikrishnashree). ചില പേജുകളില്‍ നിന്നു വിവാദ ട്വീറ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തു (https://twitter.com/RSS4India).