TopTop
Begin typing your search above and press return to search.

ദുരിതാശ്വാസവുമായി സൈന്യമെത്തി

ദുരിതാശ്വാസവുമായി സൈന്യമെത്തി


01:38 PM മരണമടഞ്ഞ 3 പേരെക്കൂടി തിരിച്ചറിഞ്ഞു. വിഷ്ണുദത്ത് (18), പ്രദീപ് (40), സാജു (24) എന്നിവരെ തിരിച്ചറിഞ്ഞതായി തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രി അധികൃതകര്‍ അറിയിച്ചു. ഇവിടെ
നാല് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ഏഴ് മൃതദേഹം കൂടി പോസ്റ്റുമോര്‍ട്ടത്തിനുള്ള തയ്യാറെടുപ്പ് കഴിഞ്ഞുവെന്നും അധികൃതര്‍ അറിയിച്ചു.

01:34 PM വെടിക്കെട്ടപകടത്തില്‍ പാകിസ്താനും അനുശോചിച്ചു. കേരളത്തിലെ ക്ഷേത്രത്തിലുണ്ടായ അപകടത്തില്‍ വിലയേറിയ ജീവനുകള്‍ നഷ്ടമായതില്‍ പാക് സര്‍ക്കാരും ജനങ്ങളും അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖപ്പെടട്ടേയെന്നും പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

01:18 PM തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ 106 പേരെ ചികിത്സയ്‌ക്കെത്തിച്ചു

01:08 PM കരാറുകാരന്റെ കഴക്കൂട്ടത്തെ വീട്ടിലെ റെയ്ഡില്‍ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു.

01:03 PM ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പല്‍ വൈദ്യസഹായവുമായി കൊല്ലത്തേക്ക് തിരിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ തന്നെ മറ്റൊരു സംഘം റോഡു മാര്‍ഗ്ഗവും കൊല്ലത്തേക്ക് തിരിച്ചു. മെഡിക്കല്‍ സൗകര്യങ്ങളുമായി ഒരു ഹെലികോപ്റ്ററും തിരുവനന്തപുരത്ത് നിന്ന് തിരിക്കും.

01:01 PM സ്‌ഫോടക വസ്തുക്കള്‍ക്കായി സംസ്ഥാനമൊട്ടാകെ പൊലീസ് റെയ്ഡ് നടത്തുന്നു.

01:00 PM രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ദക്ഷിണേന്ത്യാ വ്യോമ കമാന്‍ഡ്.

12:53 PM നാലുമണിയോടെ തിരുവനന്തപുരത്ത് എത്തുന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ 4.25-ന് കൊല്ലത്ത് ഹെലികോപ്ടര്‍ മാര്‍ഗ്ഗം എത്തുകയും അപകടം നടന്ന ക്ഷേത്രവും അപകടത്തില്‍പ്പെട്ടവരെ പ്രവേശിപ്പിച്ചിരിക്കുന്ന കൊല്ലം ആശുപത്രിയും സന്ദര്‍ശിക്കും.12:26 PM നാവിക സേനയുടെ അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്റര്‍ അപകട സ്ഥലത്ത് ദുരിതാശ്വാസവുമായി എത്തി. സമീപത്തെ ഒരു ഫുട്‌ബോള്‍ കളിക്കളത്തിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയതെന്ന് നാവികസേനയുടെ പിആര്‍ഒ അറിയിച്ചു.
12:25 PM കരസേനയുടെ വൈദ്യ സഹായവും എത്തിയിട്ടുണ്ട്. രണ്ട് സംഘങ്ങളാണ് കൊല്ലത്തും തിരുവനന്തപുരത്തും എത്തിയിട്ടുള്ളത്. അപകടത്തില്‍പ്പെട്ടവരെ ചികിത്സിക്കാന്‍ സൈനികാശുപത്രിയിലും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് കരസന പിആര്‍ ഒ അറിയിച്ചു.

11:44 AM 2.20 ഓടുകൂടിതിരുവനന്തപുരംവിമാനത്താവളത്തിലെത്തുന്നപ്രധാനമന്ത്രിഹെലിക്കോപ്റ്ററില്‍ 2.50 ഓടെകൊല്ലത്ത്എത്തും. തുടര്‍ന്ന്അദ്ദേഹംകൊല്ലംജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശനംനടത്തും. ആശ്രാമംഗസ്റ്റ്ഹൗസില്‍ 4.10-ന്മുഖ്യമന്ത്രിയുംമറ്റുമായിചര്‍ച്ചനടത്തിയശേഷം 5.45 ഓടെതിരുവനന്തപുരത്തുനിന്നുംമടങ്ങും.


11:32 AM തമിഴ്‌നാട്ടിലെ ആരക്കോണത്തു നിന്നും നാവികസേനയുടെ എഎന്‍ 32 വിമാനത്തില്‍ ഡോക്ടര്‍മാരും മരുന്നുകളും എത്തിക്കും.

11:30 AM ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൊല്ലത്ത് എത്തി

11: 27 AM മോദി ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു. സന്ദര്‍ശന വേളയില്‍ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.

11:08 AM കൊല്ലം ദുരന്തത്തില്‍ സഹായവുമായി കര്‍ണാടക സര്‍ക്കാരും. കര്‍ണാടക ആരോഗ്യമന്ത്രി ആരോഗ്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. വിക്ടോറിയ ആശുപത്രിയിലെ ഡോക്ടര്‍ സ്മിതയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്നും ഒരു സംഘം ഇന്ന് വൈകുന്നേരം കേരളത്തിലേക്ക് തിരിക്കും. കൂടാതെ തിരുവനന്തപുരം ആശുപത്രിയിലേക്ക് രക്തവുമായി ഒരു സംഘത്തേയും കര്‍ണാടക അയക്കുന്നുണ്ട്.

11:04 AM മരണം 105 ആയി ഉയര്‍ന്നു

10: 59 AM ഒരു ഡോണിയര്‍ വിമാനുവം രണ്ട് ചേതക് ഹെലികോപ്റ്ററുകളും കൂടെ അപകട സ്ഥലത്തേക്ക് അയക്കുമെന്ന് വ്യോമസേന വക്താവ് അറിയിച്ചു.

10:55 AM നാവികസേനയുടെ കപ്പലുകളായ കബ്ര, കല്‍പേനി, ഐഎന്‍സ് സുനയ എന്നിവ കൊല്ലത്തേക്ക് ദുരന്തനിവാരണത്തിനായി എത്തും.

10:51 AM പരിക്കേറ്റവര്‍ക്ക് രക്തം നല്‍കാന്‍ സന്നദ്ധരായവര്‍ ആശുപത്രികളില്‍ എത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. എല്ലാ രക്തഗ്രൂപ്പുകളും ആവശ്യമുണ്ട്.

10:46 AM വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ നിരവധിപേര്‍ മരിച്ച സംഭവത്തിൽ ഗവര്‍ണർ‌ ജസ്റ്റിസ് പി സദാശിവം അതീവദു:ഖവും ഉത്കണ്ഠയും രേഖപ്പെടുത്തി. അപകടത്തില്‍ ജീവഹാനി സംഭവിച്ചവരുടെ ബന്ധുക്കളോട് അനുശോചനം അറിയിക്കുന്നതിനൊപ്പം പരിക്കേറ്റവർ‌ വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഉത്സവവേളകളില്‍ കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകൾ‌ എടുക്കേണ്ടതിന്റെ ദു:ഖകരമായ ഒരോര്‍മ്മപ്പെടുത്തൽ‌ കൂടിയാണ്‌ ഈ ദുരന്തമെന്നും ഗവര്‍ണർ സന്ദേശത്തിൽചൂണ്ടിക്കാട്ടി.

10:42 AM രാഹുല്‍ ഗാന്ധി വൈകുന്നേരം മൂന്നരയോടെ തിരുവനന്തപുരത്ത് എത്തും.

10:41 AM പ്രധാനമന്ത്രിയുടെ സംഘത്തോടൊപ്പം വിദഗ്ദ്ധ ഡോക്ടമാരും ഉണ്ടാകും

10:39 AM കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അപകട സ്ഥലത്തേക്ക്‌


10:36 AM അടിയന്തര മന്ത്രി സഭാ യോഗം നേരത്തെയാക്കി. ഒരു മണിക്ക് കൊല്ലത്ത് ചേരും.

10:35 AM മുഖ്യമന്ത്രി അല്‍പസമയത്തിനകം അപകട സ്ഥലത്ത് എത്തും

10: 20 AM ഒരു ഡോണിയര്‍ രണ്ട് നാവികസേനയുടെ അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്ററുകളും കൊച്ചിയിലെ ഗരുഢ നേവല്‍ എയര്‍ സ്റ്റേഷനില്‍ നിന്നും മെഡിക്കല്‍ സംഘവുമായി അപകട സ്ഥലത്തേക്ക് തിരിച്ചതായി നാവിക സേന വക്താവ് അറിയിച്ചു.

ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് വിഎം സുധീരന്‍

കേന്ദ്ര ദുരന്തനിവാരണ സേനയോട് രക്ഷാപ്രവര്‍ത്തനത്തിന് എത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ഉച്ചയ്ക്ക് മൂന്നു മണിക്ക് കൊല്ലത്ത് അടിയന്തര കാബിനറ്റ് യോഗം ചേരും.

മരണ സംഖ്യ 102 ആയി ഉയര്‍ന്നു

പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ മരിച്ചവരുടെ ബന്ധുക്കള്‍ക്കും, 50,000 രൂപ പരിക്കേറ്റവര്‍ക്കും ധനസഹായം പ്രഖ്യാപിച്ചു.

അപകടത്തില്‍ ദേവസ്വം ബോര്‍ഡ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. രക്ഷാ പ്രവര്‍ത്തവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ നടത്തുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര സഹായം ആവശ്യപ്പെട്ടു.

അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാവിധ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.

രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയെ അയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്ര വെടിക്കെട്ട് ദുരന്ത സ്ഥലം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. അപകടത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ആലോചിച്ച് ഏതുതരത്തിലെ അന്വേഷണം വേണമെന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സിപിഐയുടെ ജയലാല്‍ എംഎല്‍എ

കരാറുകാരന്‍ സുരേന്ദ്രന്റെ മകന്‍ ഉമേഷ് പരിക്കേറ്റ് ചികിത്സയില്‍. ഉമേഷിനെതിരേയും കേസ്.

കരാറുകാരുടെ വീട്ടില്‍ പൊലീസ് റെയ്ഡ്‌. കരാറുകാരന്‍ സുരേന്ദ്രന്റെ പേരില്‍ കേസെടുത്തു.

സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

വെടിക്കെട്ട് നടത്തിയത് എഡിഎം അനുമതി നിഷേധിച്ചശേഷം

വെടിക്കെട്ട് നടത്തിയത് വിലക്ക് ലംഘിച്ചെന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദി അപകട സ്ഥലം സന്ദര്‍ശിക്കും. ആരോഗ്യ മന്ത്രി ജെപി നദ്ദയോടും എത്രയും വേഗം സ്ഥലത്ത് എത്താന്‍ മോദി നിര്‍ദ്ദേശിച്ചു.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അപകട സ്ഥലത്തേക്ക് തിരിച്ചു.

കൊല്ലം പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ച് 89 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ പറവൂര്‍ സ്വദേശി പ്രദീപ് അനില്‍ (50) ആണ്. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ മെഡിക്കല്‍ കോളേജില്‍ 89 പേരെ കൊണ്ടു വന്നു. ഇതില്‍ 11 പേര്‍ മരണമടഞ്ഞ നിലയിലാണ് കൊണ്ടു വന്നത്. വെളുപ്പിന് രാവിലെ 3 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്. പലര്‍ക്കും ഗുരുതര പരിക്കാണുള്ളതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

കൊല്ലം പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ച് അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയവരെക്കുറിച്ച് കൂടുതല്‍ വിവരം അറിയാനായി കണ്‍ട്രോള്‍ റൂം നമ്പര്‍ ഏര്‍പ്പെടുത്തി. നമ്പര്‍ 0471 2528300.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി ബന്ധപ്പെട്ട് കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തിനിരയായവരെ ആശുപത്രിയിലേക്ക് മാറ്റുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ സൌകര്യം കേന്ദ്രം അനുവദിച്ചിട്ടുണ്ട്.

പരിക്കേറ്റവര്‍
1. ഉമേഷ് (35) കഴക്കൂട്ടം
2. രഞ്ജി (22) പ്രശാന്ത് നഗര്‍
3. ചന്ദ്രബോസ് (35) തലയ്‌ക്കോട്
4. ശബരി (14) വാരിയച്ചിറ
5. അജിത്ത് (27) ചടയമംഗലം
6. വിഷ്ണു (24) പുന്നക്കുളം
7. അനി (47) പരവൂര്‍
8. വിനോദ് (34) പള്ളിപ്പുറം
9. വേണു (56) പരവൂര്‍
10. അമ്പാടി (21) മെഡിക്കല്‍ കോളേജ്
11. വിഷ്ണു (21) ഉള്ളൂര്‍
12. രമേശന്‍ (42) കഴക്കൂട്ടം
13. രാജേന്ദ്രന്‍ (50) പരവൂര്‍
14. രാജേന്ദ്രന്‍ (52) ഒഴുകുപാറ
15. ഭാസ്‌കരന്‍ (65) പരവൂര്‍
16. സത്യന്‍ (55) കഴക്കൂട്ടം
17. സതീശന്‍ (50) കോലിയക്കോട്
18. ജോയ് (35) ആറ്റിങ്ങല്‍
19. സുരേന്ദ്രന്‍ (67) കഴക്കൂട്ടം
20. രാജു (38) നാവായിക്കുളം
21. രാജു (28) നാവായിക്കുളം
22. അച്ചു (14) ചിറക്കര
23. രാജേഷ് (33) പരവൂര്‍
24. മണികണ്ഠന്‍ (40) വാളത്തുങ്കല്‍
25. വിഷ്ണു (18) ചിറക്കര
26. സത്യ (40) പരവൂര്‍
27. ഷാജി (50) പരവൂര്‍
28. ശരത്ത് (21) മുറിഞ്ഞപാലം
29. കണ്ണന്‍ (27) കഴക്കൂട്ടം
30. സജീര്‍ (27) പരവൂര്‍
31. കുമാര്‍ (37) കൊട്ടിയം
32. ബാബു (47) കൊണ്ടോടി
33. ഗോപു (48) കൊണ്ടോടി
34. സുനില്‍ (33) വര്‍ക്കല
35. മനോജ് (28) നെടുങ്ങോലം
36. വൈശാഖ് (17) ചിറയിന്‍കീഴ്
37. നൗഷാദ് (36) പള്ളിപ്പുറം
38. രാജന്‍ (50) ആറ്റിങ്ങല്‍
39. അനില്‍കുമാര്‍ (44) ഇടവ
40. സജീവ് (38) ആനാട്
41. അശോകന്‍ (48) പരവൂര്‍
42. ചിന്നു (18) ശീമാട്ടി
43. മുരളീധരന്‍ (58) കല്ലുവാതില്‍ക്കല്‍
44. ശശിധരന്‍ (48) കല്ലുവാതില്‍ക്കല്‍
45. അനുഷ് ബാബു (28) കാവനാട്
46. മണിലാല്‍ (34) കല്ലമ്പലം
47. സനല്‍കുമാര്‍ (29) കല്ലമ്പലം
48. സജീര്‍ (40) കണിയാപുരം
49. അഖില്‍ (21) കല്ലമ്പലം
50. അമല്‍ ചന്ദ്രന്‍ (23) കല്ലമ്പലം

51. നിജു (19) കല്ലമ്പലം
52. സുരേന്ദ്രന്‍ (53) കുമാരപുരം
53. മധു (47) താന്നിപ്പാറ
54. രാഹല്‍ (18) മരുതമ്പള്ളി
55. രാജന്‍ (40) മരുതപ്പള്ളി
56. വിജയന്‍ (50) കോവൂര്‍
57. അനില്‍ (30) പേരൂര്‍ക്കട
58. അഖിലേഷ് (24) മുടപുരം
59. സുരേഷ് (50) നെടുങ്ങോലം
60. ജ്യോതി (46) പോങ്ങുംമൂട്
61. കൊച്ചുകുഞ്ഞ് (70) പന്നിവിഴ
62. വസന്ത (30) പരവൂര്‍
63. പ്രസാദ് (58) ഊട്ടിക്കട
64. മധു (47) നെല്ലേറ്റ്
65. രാജീവ്
66. അമ്പിളി (33) ചെമ്പുക്കുഴി
67. സുദര്‍ശനന്‍ (47) വെഞ്ഞാറമൂട്
68. സുധീര്‍ (35) ആറ്റിങ്ങല്‍
69. രാജു (43) ആറ്റിങ്ങല്‍
70. സുരേന്ദ്രന്‍ (55) മുളവന
71. അനന്തു (18) പരവൂര്‍
72. വനജാക്ഷി (70) ഇടവ


Next Story

Related Stories