കായികം

കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചുകൊണ്ട് സച്ചിന്‍ നടത്തുന്ന വെളിപ്പെടുത്തല്‍

Print Friendly, PDF & Email

ട്വിറ്ററിലാണ് സച്ചിന്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്

A A A

Print Friendly, PDF & Email

ക്രിക്കറ്റിലെ ദൈവം എന്നാണ് വിശേഷണം. തകര്‍ക്കാത്ത റെക്കോര്‍ഡുകളില്ല, ലോകം മുഴുവന്‍ പ്രചോദനമായി നോക്കിക്കാണുന്ന വ്യക്തിത്വം; സംശയിക്കേണ്ട സച്ചിനെ കുറിച്ച് തന്നെ. എന്നാല്‍ ഇതേ സച്ചിന്‍ തന്റെ കുട്ടിക്കാലത്തേക്ക് കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഒരുകാര്യം മടികൂടാതെ വെളിപ്പെടുത്താറുണ്ട്; താന്‍ ഒരു ശരാശരിയിലും താഴ്ന്ന വിദ്യാര്‍ത്ഥിയായിരുന്നുവെന്ന്.

തന്റെ ട്വിറ്റര്‍ പേജില്‍ ഒരു പഴയ ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രം പങ്കുവച്ചുകൊണ്ട് ഒരു കുസൃതിയോടെ ആ കാര്യം ആരാധകരുമായി ഒരിക്കല്‍ കൂടി പങ്കുവച്ചിരിക്കുകയാണ് ലിറ്റില്‍ മാസ്റ്റര്‍. കുഞ്ഞു സച്ചിന്റെ തന്നെയാണ് ചിത്രം. കളിപ്പാട്ടത്തിനടുത്ത് ഒരു പുസ്തകം തുറന്നുവായിക്കുന്ന ചിത്രം. ചിത്രത്തിന്റെ അടിക്കുറിപ്പായി ഇങ്ങനെയൊരു കുറിപ്പും; ഈ ഫീല്‍ഡില്‍ ഞാനൊരു നല്ല സ്‌കോറര്‍ ആയിരുന്നില്ല…

നൂറു സെഞ്ച്വറികള്‍ അടക്കം 34347 റണ്‍സ് സ്‌കോര്‍ ക്രിക്കറ്റില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട് സച്ചിന്‍. ഏകദിനത്തിലെ ആദ്യ ഇരട്ട ശതകത്തിന്റെ ഉടമയും. 2013 ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഈ മഹാനായ കളിക്കാരന്‍ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് പറയുമ്പോള്‍ അതിലൊരു സന്ദേശം കൂടിയുണ്ട്; ആദ്യത്തെ തോല്‍വികളില്‍ തളരാതിരിക്കുക, പരിശ്രമിച്ചാല്‍ ലോകം കീഴടക്കാം…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍