TopTop
Begin typing your search above and press return to search.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ബംഗളുരു ഒന്നാമത്

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ബംഗളുരു ഒന്നാമത്

അഴിമുഖം പ്രതിനിധി

കര്‍ണാടകയില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ തലസ്ഥാനമായ ബംഗളുരുവില്‍. 2014, 2013, 2012 വര്‍ഷങ്ങളില്‍ കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 27 ശതമാനവും ബംഗളുരുവിലാണ്.

നഗരത്തില്‍ രജിസ്റ്റര്‍ ചെയ്ത 4862 കേസുകളില്‍ 83 കൊലപാതകങ്ങളും 104 ലൈംഗികാതിക്രമങ്ങളും 57 സ്ത്രീധന പീഡന മരണങ്ങളും 618 തട്ടിക്കൊണ്ടു പോകലുകളും ഉള്‍പ്പെടുന്നു.

2014 രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 13 ശതമാനവും സ്ത്രീകള്‍ക്കെതിരായുള്ളവയാണ്. കര്‍ണാടകയില്‍ 1,37,338 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 17,792 എണ്ണവും സ്ത്രീകള്‍ക്ക് എതിരായുള്ളവയായിരുന്നു.

2015-ലെ കണക്കുകള്‍ പൊലീസ് വകുപ്പ് തയ്യാറാക്കി വരുന്നു.


Next Story

Related Stories