ടിപ്പു ജയന്തി ആഘോഷ ചടങ്ങിനിടയില്‍ കര്‍ണാടക വിദ്യാഭാസ മന്ത്രി അശ്ലീലചിത്രം കണ്ടതായി ആരോപണം

അഴിമുഖം പ്രതിനിധി

റായ് പൂരില്‍ ജില്ല ഭരണകൂടം സംഘടിപ്പിച്ച ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിനിടയില്‍ സംസ്ഥാന െ്രെപമറി സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സേട്ട് മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടെന്ന് ആരോപണം. ചടങ്ങിന്റെ വേദിയിലിരിക്കുമ്പോഴാണ് സംഭവം. എന്നാല്‍ താന്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടിട്ടില്ലെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടിപ്പു ജയന്തി ആഘോഷ ചിത്രങ്ങള്‍ കാണുകയും സുഹൃത്തുക്കളുമായി പങ്കുവെക്കുകയുമാണ് ചെയ്തതെന്നും തന്‍വീര്‍ സേട്ട് പ്രതികരിച്ചു. 

സംഭവത്തെക്കുറിച്ചറിയില്ലെന്നും മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനാവില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അതേസമയം വിഷയം ബി.ജെ.പി ഏറ്റെടുത്തു. മന്ത്രി മാപ്പു പറയണമെന്നും ഉടന്‍ രാജിവെക്കണമെന്നും ബിജെപി എം പി ശോഭ കരന്ദ്‌ലാജെ ആവശ്യപ്പെട്ടു. ഇത് നാണക്കേടുണ്ടാക്കുന്നതാണെന്നും ഉടന്‍ രാജിവെച്ചൊഴിയണമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പയും ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍