UPDATES

വായന/സംസ്കാരം

ശബരിമല:’തെരുവിൽ മുഴങ്ങുന്നത് കേരളത്തെ തോൽപ്പിക്കാനുള്ള ആക്രോശങ്ങൾ’:സാംസ്‌കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന

ആണധികാര പൗരോഹിത്വം പെണ്ണിന് നിഷേധിച്ച മൗലിക മനുഷ്യാവകാശങ്ങൾ ഈ ജനാധിപത്യകാലം അവൾക്ക് തിരിച്ചുനല്കുക തന്നെ വേണം

ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീ പ്രവേശം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി കേരളത്തിന്റെ നവോത്ഥാനവഴികളിലൊരു നാഴികക്കല്ലാണെന്ന് സാംസ്‌കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന.

വിശ്വാസത്തിന്റെയും ആരാധനയുടേയും മണ്ഡലങ്ങളിൽ നില നിൽക്കുന്ന അനീതികൾക്കും ലിംഗവിവേചനത്തിനുമെതിരായ മനുഷ്യസമൂഹത്തിന്റെ കുതിപ്പുകൾക്ക് ഗതിവേഗം പകരുന്നതാണ് ഈ നിര്ണ്ണായക വിധിയെന്ന് കൂട്ടായ്മ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

അതെ സമയം സുപ്രീം കോടതി വിധിയെ കാലുഷ്യങ്ങൾക്കും, വര്ഗ്ഗീയ ധ്രുവീകരണത്തിനും അതുവഴി വോട്ടുസമാഹരണത്തിനും സാധ്യതയാക്കി മാറ്റുന്ന ചിലരാണ് തെരുവിൽ ഇറങ്ങിയിട്ടുള്ളതെന്നും അക്കൂട്ടത്തിൽ സ്ത്രീകളും ഉൾപ്പെടുന്നതായും സാംസ്‌കാരിക കൂട്ടായ്മ അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധിയെ മുൻ നിർത്തി അപായകരമായ സാമുദായിക ധ്രുവീകരണവും രണ്ടാം വിമോചനസമരവും ഉന്നമിടുന്ന സവര്ണ്ണ, വലതുപക്ഷ, വര്ഗ്ഗീയ അജണ്ടകൾക്ക് മുന്നിൽ നവോത്ഥാനകേരളത്തിന് കീഴടങ്ങാനാവില്ലെന്ന് സാംസ്‌കാരിക കൂട്ടായ്മ പ്രഖ്യാപിച്ചു.

പലവിധ സാമൂഹ്യാധികാര സന്ദർഭങ്ങളിൽ രൂപപ്പെട്ട മാനവികവിരുദ്ധതകളെ കാലാനുസൃതം തിരുത്തിയും നവീകരിച്ചുമാണ് മനുഷ്യസമൂഹം മുന്നേറിയത്. അടിമയുടമകാലത്ത് അടിമകൾക്കും ജാത്യാധികാരകാലത്ത് അവര്ണ്ണനും ഭൂവുടമവ്യവസ്ഥക്കാലത്ത് കുടിയാനും പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്നുവെന്നത് ചരിത്രമാണ്.ഇതിനെല്ലാം അതത് കാലത്ത് നിയമങ്ങളുടേയും ആചാരങ്ങളുടേയും പിന്ബലവുമുണ്ടായിരുന്നു.

അടിച്ചമര്ത്തപ്പെട്ട മനുഷ്യര് ഒറ്റയ്ക്കും സംഘം ചേര്ന്നും നടത്തിയ ചെറുത്തുനില്പ്പും പോരാട്ടങ്ങളുമാണ് ദുഷിച്ച അധികാര വ്യവസ്ഥകളുടെ കടയറുത്തത്. സ്ത്രീകളുടെ കാര്യം അവിടെ നിൽക്കട്ടെ , വിശ്വാസികളിലെ മഹാഭൂരിപക്ഷം വരുന്ന അവര്ണ്ണരായ ആണുങ്ങളെ തന്നെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദം വരെ ഈ കേരളത്തില് പോലും അമ്പലത്തില് കയറ്റാതെ തടഞ്ഞതും ആചാരവിശ്വാസങ്ങളുടെ പേരിലായിരുന്നെന്ന കാര്യം നമുക്ക് മറക്കാനാവുമോ?! കേളപ്പജിയും കൃഷ്ണപ്പിള്ളയും എ.കെ.ജീ യുമെല്ലാം നേതൃത്വം നൽകിയ ക്ഷേത്രപ്രവേശന സമരങ്ങളുടെ കരുത്തിലാണ് ബഹുഭൂരിപക്ഷം ക്ഷേത്രമുറ്റം ചവിട്ടിയതെന്ന് നാം ഓര്ക്കണം.

ആണധികാര പൗരോഹിത്വം പെണ്ണിന് നിഷേധിച്ച മൗലിക മനുഷ്യാവകാശങ്ങൾ ഈ ജനാധിപത്യകാലം അവൾക്ക് തിരിച്ചുനല്കുക തന്നെ വേണം. ജനാധിപത്യകാലത്തിന്റെ ഗംഭീരമായ ആ തിരുത്തലാണ് സുപ്രീം കോടതി സുപ്രധാനവിധിയിലൂടെ നിര്വ്വഹിച്ചിരിക്കുന്നത്. നീതിയുടേയും ജനാധിപത്യത്തിന്റെയും വികാസവഴികൾക്ക് വിഘാതം നില്ക്കുന്ന രാഷ്ട്രീയ കക്ഷികള് തീര്ച്ചയായും ചരിത്രത്തിന്റെ നിഷ്കരുണമായ വിചാരണ നേരിടേണ്ടി വരിക തന്നെ ചെയ്യും. വിശ്വാസികളിലെ അമ്പത്ശതമാനത്തെ അമ്പലത്തിന് പുറത്താക്കാന് ആചാരയുദ്ധം നയിക്കാനിറങ്ങിയ ബിജെപിയാണ് ഹൈന്ദവവിശ്വാസത്തിന്റെ മൊത്തക്കുത്തക അവകാശവാദികളെന്നത് അപഹാസ്യമാണ്. ജനാധിപത്യത്തിന്റെയും മാനവികതയുടേയും വികസിതമൂല്യസങ്കല്പ്പങ്ങള് ജനങ്ങളെ പരിചയപ്പെടുത്താനും പഠിപ്പിക്കാനും ബാധ്യതപ്പെട്ട ആധുനിക ജനാധിപത്യ പ്രസ്ഥാനങ്ങള് നീതിവിധിക്കെതിരെ യുദ്ധം നയിക്കാനിറങ്ങിയത് നമ്മുടെ ജനാധിപത്യത്തിന്റെ ദുര്വിധി തന്നെയാണ്.

സുപ്രീംകോടതി വിധിയെ മുന്നിര്ത്തി അപായകരമായ സാമുദായിക ധ്രുവീകരണവും രണ്ടാം വിമോചനസമരവും ഉന്നമിടുന്ന സവര്ണ്ണ, വലതുപക്ഷ, വര്ഗ്ഗീയ അജണ്ടകള്ക്ക് മുന്നില് നവോത്ഥാനകേരളത്തിന് കീഴടങ്ങാനാവില്ല. നിര്ണ്ണായകമായ ഈ ചരിത്രസന്ധിയില് വിട്ടുവീഴ്ച്ചയില്ലാത്ത നവോത്ഥാന നിലപാട് സ്വീകരിക്കാന് നമുക്കോരോരുത്തര്ക്കും ഉത്തരവാദിത്തമുണ്ട്. കേരളത്തെ തോല്പ്പിക്കാനുള്ള ആക്രോശങ്ങളാണ് ആചാരസംരക്ഷണസമരത്തിന്റെ മറവില് തെരുവില് മുഴങ്ങുന്നതെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പ്രതിരോധത്തിന് മുഴുവന് ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന് ഞങ്ങൾ അഭ്യര്ത്ഥിക്കുന്നു.

എം ജി എസ് നാരായണൻ,
സച്ചിദാനന്ദൻ,
ബി.രാജീവൻ,
സാറാജോസഫ്,
എം .എൻ.കാരശ്ശേരി.
സുനിൽ.പി. ഇളയിടം,
എൻ പ്രഭാകരൻ,
എം എം സോമശേഖരൻ,
കെ അജിത,
കൽപ്പറ്റ നാരായണൻ,
എസ് ഹരീഷ്,
വെങ്കിടേഷ് രാമകൃഷ്ണൻ,
ഇ.പി.രാജഗോപാലൻ
ടി.ഡി.രാമകൃഷ്ണൻ,
പി പവിത്രൻ,
,പി ഗീത,
വി വിജയകുമാർ,
കുരീപ്പുഴ ശ്രീകുമാർ,
പ്രമോദ് രാമൻ,
പി എഫ് മാത്യൂസ്
ഖദീജ മുംതാസ്,
വി ആർ സുധീഷ്,
സുസ്മേഷ് ചന്ദ്രോത്ത്
ആസാദ്,
വീരാൻ കുട്ടി
കെ സി ഉമേഷ് ബാബു,
രാഘവൻ പയ്യനാട്,
എൻ പി ഹാഫീസ് മുഹമ്മദ്,
എ. കെ അബ്ദുൾഹക്കീം
ബിജോയ് ചന്ദ്രൻ,
പി ജെ ബേബി,
സനൽകുമാർ ശശിധരൻ,
മനോജ് കാന,
ഗിരിജ പതേക്കര,
സിദ്ധാർത്ഥൻ പരുത്തിക്കാട്,
കെ എം ഭരതൻ,
സി അശോകൻ,
കെ എസ് ഹരിഹരൻ,
അജയൻ പി ഏ ജി,
എൻ വി ബാലകൃഷ്ണൻ,
കെ എൻ അജോയ് കുമാർ.

ഇല്ലെങ്കില്‍ ഏതെങ്കിലും ഇല്ലമുറ്റത്ത് അച്ചികളായി കഴിഞ്ഞുകൂടിയേനെ; നായർ സമുദായാഭിമാനികളോട് ചില ചോദ്യങ്ങൾ-ജെ ദേവിക എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍