TopTop
Begin typing your search above and press return to search.

പെയ്ടിഎം മാത്രമല്ല; മോദിയുടെ നോട്ട് നിരോധനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ചൈനീസ് കമ്പനികള്‍

പെയ്ടിഎം മാത്രമല്ല; മോദിയുടെ നോട്ട് നിരോധനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ചൈനീസ് കമ്പനികള്‍

ഇത് പെയ്ടിഎമ്മിനെ കുറിച്ച് മാത്രമല്ല. പെട്ടെന്നൊരു ദിവസം ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ സ്വന്തം പണം കൊള്ളയടിക്കപ്പെട്ട ഇന്ത്യക്കാര്‍ പണരഹിത സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ ചൈനയില്‍ നിന്നുള്ള ഇ-വാലറ്റ് കമ്പനികളാണ് വലിയ ലാഭം കൊയ്യാന്‍ പോകുന്നതെന്നാണ് സൂചനകള്‍.

പെയ്ടിഎം, സ്‌നാപ് ഡീലിന്റെ ഫ്രീചാര്‍ജ് എന്നീ ഇന്ത്യയിലെ പ്രമുഖ ഇ-വാലറ്റ് പ്രായോക്താക്കളെ പിന്തുണയ്ക്കുന്ന വലിയ സംരംഭം ആലിബാബയാണ്. ചൈനീസ് നിക്ഷേപങ്ങളെ ആശ്രയിക്കാനാണ് തങ്ങളും ശ്രമിക്കുന്നതെന്ന് മോബിക്വികും ഓക്‌സിജനും പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

നോട്ടു നിരോധനം വലിയ അവസരങ്ങളാണ് തുറന്നിരിക്കുന്നതെന്നും ഇ-വാലറ്റ് സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന മിക്കവാറും എല്ലാ കമ്പനികളും ചൈനയില്‍ നിന്നുള്‍പ്പെടെയുള്ള നിക്ഷേപങ്ങള്‍ക്ക് വേണ്ടി ചര്‍ച്ചകള്‍ നടത്തുകയാണെന്നും ഒരു ഇ-വാലറ്റ് കമ്പനിയുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സിഇഒ വ്യക്തമാക്കി.

ദശാബ്ദങ്ങള്‍ക്കിടയില്‍ ലോകത്തില്‍ നടന്ന ഏറ്റവും വലിയ പണനയ വ്യതിയാനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകളുടെ വിനിമയം പിന്‍വലിച്ചതോടെ കൈയിലുള്ള പണം നിക്ഷേപിക്കാനോ പഴയ നോട്ടുകള്‍ മാറ്റി പുതിയവ നേടിയെടുക്കാനോ വേണ്ടി ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങി. വിനിമയത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകള്‍ അസാധുവാക്കപ്പെട്ടതോടെ കൂടുതല്‍ കൂടുതല്‍ ഇന്ത്യക്കാരെ ഇ-വാലറ്റുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിക്കുന്ന തരത്തില്‍ മുമ്പെങ്ങും ദൃശ്യമല്ലാതിരുന്ന ഒരു നോട്ട് ക്ഷാമത്തിനും രാജ്യം സാക്ഷിയായി.

പ്രഖ്യാപനത്തിന് ശേഷം തങ്ങളുടെ ഉപയോക്താക്കളില്‍ 1000 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് ഇന്ത്യയിലെ പ്രമുഖ ഇ-വാലറ്റ് കമ്പനിയായ പെയ്ടിഎം പറയുന്നത്. അതായത്, പ്രതിദിനം 1.2 ബില്യണ്‍ രൂപയുടെ (17.5 മില്യണ്‍ യുഎസ് ഡോളര്‍) വിനിമയം നടക്കുന്ന 70 ലക്ഷം കൈമാറ്റങ്ങളാണ് നടക്കുന്നതെന്ന് കമ്പനിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചകളില്‍ തങ്ങളുടെ വരുമാനത്തിലും വലിയ വര്‍ധനയാണ് ഉണ്ടായതെന്ന് മറ്റ് കമ്പനികളും രേഖപ്പെടുത്തുന്നു.

ഇന്ത്യയിലെ ഏറ്റവും തന്ത്രപ്രധാന മേഖലയായി ഇ-വാലറ്റുകളെ 'സൗത്ത് ചൈന മോണിംഗ് പോസ്റ്റി'ന്റെ കൂടി ഉടമകളായ ആലിബാബ തിരിച്ചറിയുന്നു. മാത്രമല്ല പെയ്ടിഎമ്മിന്റെ ഹോള്‍ഡിംഗ് കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ നാല്‍പത് ശതമാനം ഓഹരികളുള്ള, അതായത് ഏകദേശം 680 മില്യണ്‍ യുഎസ് ഡോളര്‍, കമ്പനി കൂടിയാണത്.

ഇവിടെയാണ് വടക്കന്‍ കൊറിയയുടെ നോട്ട് ദുരന്തത്തിന്റെ നിഴലുകള്‍ മോദിയുടെ നോട്ട് നിരോധന പരിപാടിയില്‍ പ്രതിഫലിക്കുന്നത്.

'നോട്ടിന് പകരം ഡിജിറ്റല്‍ പണത്തെ ആശ്രയിക്കാന്‍ നോട്ട് നിരോധനം ഇന്ത്യക്കാരെ നിര്‍ബന്ധിച്ച് പ്രേരിപ്പിക്കുന്നു,' എന്നാണ് പ്രഖ്യാപനത്തിന് ശേഷം ബാങ്ക് ഇടപാടുകളില്‍ 7,000 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയ ഇ-വാലറ്റ് കമ്പനിയായ മൊബിക്വിക്കിന്റെ സ്ഥാപക സിഇഒ ആയ ബിപിന്‍ പ്രീത് സിംഗ് പറയുന്നത്. ഹോംഗോങ്ങില്‍ നിന്നും തായ്വാനില്‍ നിന്നുമുള്ളവര്‍ പണം മുടക്കുന്ന കമ്പനിയായ മോബിക്വിക് ഇപ്പോള്‍ ചൈനയില്‍ നിന്നുള്ള നിക്ഷേപകരെയും പ്രതീക്ഷിക്കുന്നുണ്ട്.

തത്ക്കാലം ഇ-വാലറ്റുകളെ ആശ്രയിക്കേണ്ടി വന്നാലും, പണം കൈമാറ്റത്തോടുള്ള പരമ്പരാഗത വിശ്വാസം നിമിത്തം മിക്ക ഇന്ത്യക്കാരും ഇ-വാലറ്റ് കൈമാറ്റങ്ങള്‍ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് സിംഗ് കൂട്ടിച്ചേര്‍ക്കുന്നു. പക്ഷെ നിലവിലുള്ള പണക്ഷാമം നിമിത്തം ഇന്ത്യക്കാര്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഇ-വാലറ്റുകളെ ആശ്രയിക്കുന്നുണ്ട്. പുതിയ നോട്ടുകള്‍ക്കായി എടിഎമ്മുകളുടെയും ബാങ്കുകളുടെയും മുന്നില്‍ വരിനിന്നു മടുത്ത ഇന്ത്യക്കാരെ പണരഹിത വിനിമയങ്ങള്‍ പഠിപ്പിക്കുന്നതിനായി കമ്പോളത്തിലെ മുഖ്യ ഇടപാടുകാരില്‍ ഒന്നായ സ്‌മെല്ലിംഗ് ബ്ലഡ് ചില ഉത്തേജക പരിപാടികളും പ്രഖ്യാപിച്ചു.

നവസംരംഭങ്ങളെ സംബന്ധിച്ചിടത്തോളം വിസ്തൃതവും ചൂഷണം ചെയ്യപ്പെട്ടില്ലാത്തതുമായ ഒരു കമ്പോളമാണ് ഇന്ത്യ. അളവില്‍ 98 ശതമാനവും കണക്കില്‍ 68 ശതമാനവും വരുന്ന മൊത്തം വിനിമയങ്ങള്‍ നോട്ടുകളിലൂടെ മാത്രം കൈമാറ്റം ചെയ്യപ്പടുന്ന ഇന്ത്യയില്‍ സാമ്പത്തിക ഘടനയുടെ 12 ശതമാനം കാശിനെ മാത്രം ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. മറിച്ച്, മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ വെറും രണ്ട് ശതമാനം മാത്രമാണ് പണരഹിത കൈമാറ്റങ്ങള്‍ നടത്തുന്നത്.

2016-ലെ വേള്‍ഡ് പെയ്മെന്റ് റിപ്പോര്‍ട്ട് പ്രകാരം, കുറച്ചുകൂടി വളര്‍ച്ച പ്രാപിച്ച ഏഷ്യ-പസഫിക് കമ്പോളങ്ങളില്‍ 10.7 ശതമാനവും വികസ്വര ഏഷ്യയെ സംബന്ധിച്ചിടത്തോളം 9.9 ശതമാനവുമാണ് പണരഹിത ക്രയവിക്രയങ്ങള്‍. യൂറോപ്യന്‍ മേഖലയെ സംബന്ധിച്ചിടത്തോളം 36 ശതമാനവും വടക്കേ അമേരിക്കയെ സംബന്ധിച്ചിടത്തോളം 24 ശതമാനവുമാണ് മൊത്തം പണരഹിത ഇടപാടുകളെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

'ഇന്ത്യയിലെ പണവിതരണത്തില്‍ നിലനില്‍ക്കുന്ന വലിയ അന്തരവും നോട്ട് നിരോധന പ്രഖ്യാപനം വെളിവാക്കുന്നു,' എന്ന് പ്രധാന സേവനദാതാക്കളില്‍ ഒന്നായ ഓക്‌സിജന്റെ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുല്‍ക്കര്‍ണി പറയുന്നു. 'ഉദാഹരണത്തിന് ഇന്ത്യയില്‍ കോടിക്കണക്കിന് ജനങ്ങളെ സേവിക്കുന്നതിനായി നിലവില്‍ എടിഎമ്മുകളും ബാങ്കുകളുടെ ശാഖകളും ഉള്‍പ്പെടെ 3,00,000 സ്ഥലങ്ങളാണുള്ളത്. കാശ് നിക്ഷേപിക്കാനും പിന്‍വലിക്കാനും ഇവിടെ തന്നെ എത്തുകയും വേണം.'

പണം വഴിയുള്ള വിനിമയങ്ങളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന 13 ദശലക്ഷം കച്ചവടക്കാരോ ചെറുകിട വ്യാപാരികളോ ആണ് രാജ്യത്തുള്ളതെന്ന് ആര്‍ബിഐയുടെ കണക്കുകള്‍ തന്നെ വ്യക്തമാക്കുകയും ചെയ്യുന്നു.

ഈ മേഖലയിലുള്ളവരെയും അനുനയിപ്പിക്കാനാണ് ഇ-വാലറ്റ് കമ്പനികള്‍ ശ്രമിക്കുന്നത്. 'കഴിഞ്ഞ മാസത്തിലെ പോലെ തന്നെ പുതിയതായി ചേരുന്ന വ്യാപാരികള്‍ക്ക് ചേരല്‍ ഫീസ് ഒഴിവാക്കാനുംഅങ്ങനെ കൂടുതല്‍ വ്യാപരികളെ ആകര്‍ഷിക്കാനുമാണ് ഈ ആഴ്ചയിലും ഞങ്ങള്‍ ശ്രമിച്ചത്,' എന്ന് ഫ്രീചാര്‍ജ്ജിന്റെ സിഇഒ ആയ ഗോവിന്ദ് രാജന്‍ പറയുന്നു.

ആലിബാബയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ 500 ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപം സമാഹരിച്ച ഇന്ത്യയിലെ പ്രധാന ഇ-വാണീജ്യ സൈറ്റുകളിലൊന്നായ സ്‌നാപ്ഡീലിന്റെ ഭാഗമായ ഫാക്‌സ്‌കോണും സോഫ്റ്റ് ബാങ്കും ഫ്രീച്ചാര്‍ജ്ജുമാണ് ഇന്ത്യയിലെ ആദ്യത്തെ ഇ-വാലറ്റുകളാണെന്ന അവകാശം ഉന്നയിക്കുന്നത്. എല്ലാ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയും കൂടാതെ പ്രധാനപ്പെട്ട ഓഫ്‌ലൈന്‍ കടകളിലൂടെയും ചാറ്റ് ആപ്ലിക്കേഷനുകളിലൂടെയും വിനിമയം നടത്താനുള്ള കമ്പനിയുടെ വഴക്കമാണ് ഇത്രയും ആകര്‍ഷണീയത സൃഷ്ടിച്ചത്.

ഈ പ്രവണത നീണ്ടുനില്‍ക്കുമോ?

പുതിയ താത്പര്യങ്ങളോടുള്ള ഇപ്പോഴത്തെ ഈ പ്രളയം ഇന്ത്യയില്‍ നിലനില്‍ക്കുമോ അതോ ഒരു പ്രതിസന്ധി അതിജീവിക്കാനുള്ള താത്ക്കാലിക ശ്രമമാണോ ഇപ്പോള്‍ സംഭവിക്കുന്നത് എന്നതാണ് ഇ-വാണിജ്യത്തെ സംബന്ധിച്ചിടത്തോളം ഉയരുന്ന ചര്‍ച്ചകള്‍ക്കെല്ലാം ആധാരം.

'ആദ്യമായി, പുതിയ സാങ്കേതികവിദ്യകള്‍ പിന്തുടരുന്നതില്‍ താത്പര്യമില്ലാത്ത ഉപഭോക്താക്കള്‍ കാശ് കൈവശം വെക്കാനാണ് ആഗ്രഹിക്കുന്നത്. രണ്ടാമതായി, നികുതി ഭാരത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി പണ വിനിമയങ്ങള്‍ നടത്താനാണ് ദശലക്ഷക്കണക്കിന് വരുന്ന ചെറുകിട വ്യാപാരികള്‍ താത്പര്യപ്പെടുന്നത്,' എന്ന് ഡിജിറ്റല്‍ വിനിമ സംവിധാനങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന പേഎന്‍എക്‌സ്ടി360 എന്ന സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ അനലിസ്റ്റ് പങ്കജ് ചൗബെ ചൂണ്ടിക്കാണിക്കുന്നു.

അതുകൊണ്ട് തന്നെ ചൈനയുടെ ഉദാഹരണം ഇന്ത്യയ്ക്ക് നിര്‍ണായകമാകുമെന്ന് ഇ-വാലറ്റ് സംരംഭകര്‍ പറയുന്നു.

'വിനിമയം എങ്ങനെ ലളിതമാക്കാമെന്ന് ചൈന നമ്മെ പഠിപ്പിക്കുന്നു. ഉപയോക്താക്കള്‍ക്ക് പ്രായോഗിക ബുദ്ധിമുട്ട് സംഭവിക്കുന്നില്ല എന്ന് ചൈന ഉറപ്പാക്കുന്നു. ഫോണുകള്‍ വഴി തന്നെ ക്രയവിക്രയങ്ങള്‍ നടത്താന്‍ സഹായിക്കുന്ന ക്വിക് റെസ്‌പോണ്‍സ് സമവാക്യങ്ങളുടെ വ്യാപക പ്രചാരണം ഇതിന്റെ ഉദാഹരണമാണ്,' എന്ന് ഫ്രീചാര്‍ജ്ജ് പ്രതിനിധി രാജന്‍ പറയുന്നു. 'കൂടാതെ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഗുണപ്രദമായ ഒരു ഇ-വാലറ്റ് സംവിധാനം കാര്യക്ഷമമായി എങ്ങനെ വികസിപ്പിക്കാമെന്ന് ഇന്ത്യ പഠിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.'


Next Story

Related Stories