ന്യൂസ് അപ്ഡേറ്റ്സ്

ഇനിയും അടിമകളായി കിടക്കില്ല; തമിഴ്‌നാട്ടില്‍ ദളിതര്‍ മതം മാറുന്നു

അഴിമുഖം പ്രതിനിധി

ജാതിവെറിയുടെ ഇരകളായി തങ്ങള്‍ക്ക് ഹിന്ദുമതത്തില്‍ തുടരേണ്ടെന്നു പറഞ്ഞ് മതം മാറാനൊരുങ്ങുന്ന ദളിത് കുടുംബങ്ങള്‍ അവരുടെ ആധാര്‍ കാര്‍ഡും തിരികെ നല്‍കി പ്രതിഷേധം ശക്തമാക്കുന്നു. തമിഴ്‌നാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നുള്ള ദളിത് കുടുംബങ്ങളാണ് സവര്‍ണ പീഡനത്തിനെതിരെ ശക്തമായി രംഗത്തു വന്നിരിക്കുന്നത്. 

തമിഴ്‌നാട്ടിലെ കടലോര ഗ്രാമങ്ങളായ പഴങ്കലിമേടിലേയും നാഗപള്ളിയിലേയും 250 കുടുംബങ്ങളാണ് ഇസ്ലാം മതം സ്വകരിക്കുന്നത്.

വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അഞ്ചു നാള്‍ ഉത്സവത്തില്‍ പൂജ ചെയ്യാന്‍ തങ്ങള്‍ക്കും ഒരു ദിവസം നല്‍കണമെന്ന് പഴങ്കലമേട്ടിലുള്ള 180 ദളിത് കുടുംബങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹിന്ദു മതത്തിലുള്ളവര്‍ ഈ ആവശ്യം നിരാകരിക്കുകയും ഇവരെ ക്ഷേത്രത്തില്‍ കയറ്റാന്‍ വിസമതിക്കുകയുമായിരുന്നു. ഇതുവരെ ആറ് കുടുംബങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞതായും അറിയുന്നു.

തമിഴ്‌നാട് തൗഹീദ് ജമഅത്ത് എന്ന സംഘടന ഖുറാന്റെ പ്രതികള്‍ ഗ്രാമത്തില്‍ വിതരണം ചെയ്തുവെന്നും ചില െ്രെകസ്തവ മതപ്രചാരകരും ഗ്രാമത്തിലുള്ളവരെ സമീപിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പ്രശ്‌നം കൈവിട്ടു പോകുമെന്ന് കണ്ടതോടെ ഹിന്ദു മുന്നണിയും ഹിന്ദു മക്കള്‍ കച്ചിയും മതം മാറരുതെന്നു ദളിത് കുടുംബങ്ങളെ നിര്‍ബന്ധിക്കുകയും ഹിന്ദു മതവുമായി ബന്ധപ്പെട്ടവരുമായി സമവായ ചര്‍ച്ച നടത്താനും ശ്രമിക്കുന്നുണ്ട്.

പഴങ്കലിമേടില്‍ ഏകദേശം 400 കുടുംബങ്ങള്‍ ഉള്ളതില്‍ 180ും ദളിതരണ്. പാരമ്പര്യമായി ഭൂവുടമകളായ പിള്ള വിഭാഗത്തില്‍പ്പെട്ടവരാണ് ബാക്കിയുള്ളവര്‍. ഭദ്ര കാള്ളിയമ്മന്‍ ക്ഷേത്രത്തില്‍ ആരാധിക്കാനും മറ്റുമുള്ള അവസരം പോലീസ് അടക്കമുള്ളവര്‍ വിചരിച്ചിട്ടും നടക്കാത്തതിനാല്‍ ഗ്രാമത്തിലെ യുവാക്കള്‍ ഇസ്ലാം മതം സ്വകരിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ചെന്ന് ദളിത് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സെന്തില്‍ കുമാര്‍ പറഞ്ഞു. തന്റെ മാതാപിതാക്കളും അവരുടെ മുന്‍ തലമുറയും എല്ലാം അടിമകളായിരുന്നു. ഇതിന് മാറ്റം വരണം. തൊട്ടുകൂടായ്മയും അവസാനിപ്പിക്കണം. അതിന് മാര്‍ഗ്ഗം ഇസ്ലാം മതം സ്വകരിക്കുക മാത്രമേയുള്ളുവെന്ന് സെന്തില്‍ പറയുന്നു. കളക്ടറിനു പരാതി കൊടുത്തിട്ടും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദളിതര്‍ക്ക് പൂജ ചെയ്യാന്‍ അവസരം നല്‍കാമെന്നും പറഞ്ഞെങ്കിലും അവര്‍ക്ക് 24 മണിക്കൂര്‍ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ചര്‍ച്ചകള്‍ നടത്തികൊണ്ടിരിക്കുകയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍