TopTop
Begin typing your search above and press return to search.

ദളിത്‌ യുവതിയുടെ ആത്മഹത്യാശ്രമം ; എഎന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ കേസ്

ദളിത്‌ യുവതിയുടെ ആത്മഹത്യാശ്രമം ; എഎന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ കേസ്

അഴിമുഖം പ്രതിനിധി

തലശ്ശേരിയില്‍ ദളിത് യുവതി ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെയും പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു. ഐപിസി 309ആം വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. ആത്മഹത്യാ ശ്രമത്തിന് അഞ്ജനയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന സമയം പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അഞ്ജന ദിവ്യയ്ക്കും ഷംസീറിനും എതിരേ മൊഴി നല്‍കിയിരുന്നു.

ഇതു സംബന്ധിച്ച് പരാതി നല്‍കുമെന്ന് അഖിലയുടെയും അഞ്ജനയുടെയും അച്ഛന്‍ രാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അറസ്റ്റിന് ശേഷം ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ എഎന്‍ ഷംസീര്‍ എംഎല്‍എയും പി പി ദിവ്യയും ഉള്‍പ്പെട്ട സിപിഐഎം നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളും സോഷ്യല്‍മീഡിയയിലുടെ നടത്തിയ അപവാദ പ്രചാരണവും കാരണമാണ് അഞ്ജന ആത്മഹത്യക്ക് ശ്രമിച്ചത് എന്ന് രാജനും അഖിലയും ആരോപിച്ചിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ഷംസീര്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് വിവിധ പാര്‍ട്ടികളും ഉന്നയിച്ചിരുന്നു.


Next Story

Related Stories