TopTop
Begin typing your search above and press return to search.

ദളിത്‌ യുവതിയുടെ ആത്മഹത്യാശ്രമം- എംഎല്‍എയ്ക്കും ഡിവൈഎഫ്ഐ നേതാവിനും എതിരെ ഇന്ന് പരാതി നല്‍കും ; പിതാവ്

ദളിത്‌ യുവതിയുടെ ആത്മഹത്യാശ്രമം- എംഎല്‍എയ്ക്കും ഡിവൈഎഫ്ഐ നേതാവിനും എതിരെ  ഇന്ന് പരാതി നല്‍കും ; പിതാവ്

അഴിമുഖം പ്രതിനിധി

തലശ്ശേരിയില്‍ പാര്‍ട്ടി ഓഫീസില്‍ അതിക്രമിച്ചു കയറി പ്രവര്‍ത്തകരെ ആക്രമിച്ചു എന്ന സംഭവത്തില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ദളിത്‌ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ ഇന്ന് പോലീസിനു പരാതി നല്‍കും എന്ന് പിതാവ് രാജന്‍. തലശ്ശേരി ഡിവൈഎസ്പിയ്ക്കാണ് പരാതി നല്‍കുക. സ്ഥലം എംഎല്‍എയ്ക്കും ഡിവൈഎഫ്ഐ നേതാവിനും എതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിനു കേസ് എടുക്കണം എന്ന് ആവശ്യപ്പെടും എന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അപമാനകരമായ പ്രചാരണത്തില്‍ അസ്വസ്ഥയായാണ് അഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ചത് . സ്വകാര്യ ചാനലിലെ ചര്‍ച്ചയ്ക്കിടെ അപമാനകരമായ പരാമര്‍ശങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അഞ്ജന വിഷമത്തിലായിരുന്നുവെന്നും ഓഫിസ് ആക്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് ജയിലില്‍ അടക്കപ്പെട്ടപ്പോള്‍ വ്യാപകമായ അപവാദ പ്രചാരണങ്ങള്‍ സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യാ ശ്രമമെന്നും അഖില മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.


Next Story

Related Stories