TopTop
Begin typing your search above and press return to search.

ഒരു കുട്ടി ആദ്യമായല്ല ജയിലില്‍ പോകുന്നത്; തലശേരി ദളിത് യുവതികളുടെ അറസ്റ്റില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

ഒരു കുട്ടി ആദ്യമായല്ല ജയിലില്‍ പോകുന്നത്; തലശേരി ദളിത് യുവതികളുടെ അറസ്റ്റില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

തലശേരിയില്‍ സിപിഐഎം ഓഫിസില്‍ അക്രമം നടത്തിയെന്ന പരാതിയില്‍ ദളിത് യുവതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ അയച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം വന്നു. ഒരു കുട്ടി ജയിലില്‍ പോകുന്നത് ആദ്യമായിട്ടല്ലെന്നായിരുന്നു പിണറായിക്ക് പറയാനുണ്ടായിരുന്നത്. എത്ര ആദിവാസിക്കുട്ടികള്‍ ഇതിനോടകം ജയിലില്‍ പോയിട്ടുണ്ട്? കുട്ടിയെ ജയിലില്‍ കൊണ്ട് പോയത് അമ്മയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് മുഖ്യമന്ത്രിയുടെ പ്രതികരണം ഇക്കാര്യത്തില്‍ വന്നിട്ടുള്ളത്. നേരത്തെ സംഭവം ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും മനസിലാക്കിയശേഷം പ്രതികരിക്കാമെന്നുമായിരുന്നു പിണറായി പറഞ്ഞിരുന്നത്. ദളിത് യുവതികളെ ജയിലില്‍ അടച്ച സംഭവത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെതിരെ വിവിധഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പിണറായി വിജയന്‍ അഭിപ്രായം പറഞ്ഞിരിക്കുന്നതും.

കുട്ടിയെ ജയിലില്‍ അടച്ചിട്ടില്ല. അമ്മ ഒപ്പം കൊണ്ടുപോയതാണ്. തലശേരി വിഷയത്തില്‍ കേസും എതിര്‍ കേസുമുണ്ട്. അതില്‍ എന്തു പ്രതികരിക്കാന്‍ എന്നും പിണറായി ചോദിച്ചു.

ജയിലില്‍ അടയ്ക്കപ്പെട്ട യുവതികളില്‍ ഒരാള്‍ ആത്മഹത്യ ശ്രമം നടത്തി ആശുപത്രിയില്‍ ആയത് സംഭവം കൂടുതല്‍ ചര്‍ച്ചയാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണവും വന്നിരിക്കുന്നത്.


Next Story

Related Stories