ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്തില്‍ ചത്ത പശുവിന്റെ തൊലിയുരിച്ചതിന് ദളിതരെ ശിവസേനക്കാര്‍ നഗ്നരാക്കി മര്‍ദ്ദിച്ചു

രാജ്‌കോട്ടിലെ ഗിർസോമനാഥ് ജില്ലയിൽ ശിവസേന പ്രവർത്തകർ നാല് ദളിത് യുവാക്കളെ വസ്ത്രമുരിഞ്ഞു കാറിൽ കെട്ടിയിട്ട്  മർദിച്ചു. പശുക്കളുടെ തോൽ ഉരിക്കുന്ന ശാലയിൽ ജോലി ചെയ്യുന്ന ഇവരെ കാറിൽ വന്ന ആറംഗ  സംഘം ഗോവധം ആരോപിച്ച് മർദ്ദിക്കുകയായിരുന്നു.

എന്നാൽ തങ്ങൾ പശുക്കളെ വധിച്ചില്ലെന്ന് കരഞ്ഞ് അപേക്ഷിച്ചു പറഞ്ഞ ഇവരെ കമ്പി വടി ഉപയോഗിച്ച് മർദ്ദിച്ച് അവശരാക്കിയ ശേഷം വാഹനത്തിൽ കയറ്റി ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. 

ഇടയ്ക്ക് വഴിയിൽ വാഹനം നിർത്തിയും ഇവരെ മർദ്ദിച്ചുവെന്നും തടയാൻ ശ്രമിച്ച മൂന്നുപേരെ കമ്പി വടി ഉപയോഗിച്ച് അടിച്ചുവെന്നും, എസ്ഐ എൻ യു സല പറഞ്ഞു.

തുടർന്നു ഗ്രാമത്തിലേക്ക് കൊണ്ടുപോയ ഇവരെ സമൂഹമധ്യത്തിൽ വെച്ച് ആളുകൾ നോക്കിനിൽക്കെ മർദ്ദിച്ചതിന് ശേഷം പോലീസ് സ്റ്റേഷനിൽ ഹാജരാക്കി.

ഇവരെ മർദ്ദിക്കുന്ന വീഡിയോയും ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

അതേസമയം ആക്രമിക്കപ്പെട്ട വസ്രം സർവൈയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രമേശ് ജാദവ്, രാകേഷ് ജോഷി, നാഗ്ജി വാണിയ എന്നിവരെ വധശ്രമത്തിന്റെ പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്തെന്നു പോലീസ് വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട ഏഴു പേരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇവരിൽ ബാഹുഭായ് എന്ന ആളുടെ നില ഗുരുതരമാണ്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍