ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ ഗ്രാമത്തലവനായി തിരഞ്ഞെടുക്കപ്പെട്ടു എന്ന കാരണത്താല്‍ ദളിത് സമുദായത്തില്‍ പെട്ട വ്യക്തിയെ മൂന്ന് സവര്‍ണര്‍ വധിച്ചു. വര്സാദ ഗ്രാമത്തിലെ സര്‍പാഞ്ച് ആയ ജയ്സുഖ് മാധധ് (25) എന്ന ദളിത് യുവാവാണ് കൊല്ലപ്പെട്ടത്. അക്രമികളായ സവര്‍ണര്‍ ജയ്സുഖിനെ സര്‍പാഞ്ച് ആയി തിരഞ്ഞെടുത്തതിനെ ശക്തമായി എതിര്‍ത്തിരുന്നു.
ജയ്സുഖിനെ പ്രതികളിലൊരാള്‍ വീടിന് സമീപം വിളിച്ച് വരുത്തി. ഇരുമ്പ് വടി ഉപയോഗിച്ച് മാരകമായി മര്‍ദ്ദിക്കുകയായിരുന്നു. അമ്രേലി സിവില്‍ ഹോസ്പിറ്റലില്‍ വച്ചാണ് ജയ്സുഖ് മരിച്ചത്. മൂന്ന് പേര്‍ക്കെതിരെയും കൊല്ലക്കുറ്റത്തിനും പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്. ഇതില്‍ രണ്ട് പേര് സഹോദരങ്ങളാണ്. കഴിഞ്ഞ വര്‍ഷമാണ് തിരഞ്ഞെടുപ്പ് നടന്നത്. സംവരണ സീറ്റിലാണ് ജയ്സുഖ് മത്സരിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് സവര്‍ണര്‍ ജയ്സുഖിനോട് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി.