TopTop
Begin typing your search above and press return to search.

ഡല്‍ഹി ക്രിക്കറ്റ് അഴിമതി: കേജ്രിവാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ജയ്റ്റ്‌ലി തെളിവു നല്‍കി

ഡല്‍ഹി ക്രിക്കറ്റ് അഴിമതി: കേജ്രിവാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ജയ്റ്റ്‌ലി തെളിവു നല്‍കി

അഴിമുഖം പ്രതിനിധി

ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ആസോസിയേഷനുമായി (ഡിഡിസിഎ) ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ പേരിലുള്ള മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിരിവാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തെളിവു നല്‍കി. ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകര്‍ക്കൊപ്പം ജയ്റ്റ്‌ലി നേരിട്ടു ഹാജരായാണു ഇവര്‍ക്കെതിരെയുള്ള തെളിവു സമര്‍പ്പിച്ചിരിക്കുന്നത്.

ഡിഡിസിഎയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടു കേജ്രിവാളുള്‍പ്പടെയുള്ള അഞ്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് കാണിച്ചാണ് ജയ്റ്റ്‌ലി മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.

മാനനഷ്ടക്കേസില്‍ പത്തുകോടി രൂപയാണു ജയ്റ്റ്‌ലി ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ വാദം കേള്‍ക്കുന്നതു കോടതി 2017-ല്‍ മാര്‍ച്ച് ആറിലേക്കു മാറ്റിയിരിക്കുകയാണ്.

Next Story

Related Stories