TopTop
Begin typing your search above and press return to search.

ഇത് വെറും സാന്ഡ് വിച്ചല്ല; ഉച്ചയൂണും അത്താഴവുമാണ്

ഇത് വെറും സാന്ഡ് വിച്ചല്ല; ഉച്ചയൂണും അത്താഴവുമാണ്

കൃഷ്ണാ സാന്ഡ്വിച്ച് സ്റ്റാള്‍, പൂനെ

പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സാന്‍ഡ് വിച്ച് സ്റ്റാളാണിത്. മോലെദീന റോഡിനും സിനഗോഗ് സ്ട്രീറ്റിനും ഇടയിലാണ് സ്ഥലം. പല തരം വെജിറ്റെറിയന്‍ സാന്‍ഡ് വിച്ചുകളും ഇവിടെ ലഭ്യമാണെങ്കിലും ഏറ്റവും പ്രചാരമുള്ളതും ഏറ്റവും രുചികരമായതും ചോക്കലേറ്റ് സാന്‍ഡ് വിച്ചാണ്. കടയുടെ മുന്നിലുള്ള ബോര്‍ഡില്‍ വളരെ തെളിച്ചു ചോക്കലേറ്റ് സാന്‍ഡ് വിച്ച് എന്നെഴുതിവെച്ചിട്ടുണ്ട്. പുനെയിലെ ഈ കടയില്‍ എന്തു സാന്‍ഡ് വിച്ച് കഴിക്കാനാണ് വരേണ്ടതെന്ന് ഇനി പറയേണ്ടല്ലോ.


ലളിതമാണ് സംഗതി. മൂന്നു സ്ലൈസ് ബ്രെഡ്‌, അതില്‍ തേച്ചിരിക്കുന്ന ചോക്കലേറ്റ്. അതിനെ പിന്നെ ബട്ടര്‍ തേച്ച് മൊരിച്ച് ചോക്കലേറ്റ് സോസില്‍ മുക്കിയെടുക്കുന്നു. ഇവിടെ കഴിയുന്നില്ല. ഈ സാന്‍ഡ് വിച്ച്ന്റെ മേല്‍ പിന്നെ ചോക്കലേറ്റ് ചിരണ്ടിയതും ചീസ് ചിരണ്ടിയതും ചേര്‍ക്കുന്നു. ഇത്രയേറെ മെനക്കെട്ട് ഉണ്ടാക്കിയ ഈ കലോറി കേന്ദ്രത്തെ വായിലാക്കിക്കഴിഞ്ഞാല്‍ അതിനെ വെറും സാന്‍ഡ് വിച്ച് എന്നൊക്കെ വിളിക്കുന്നത് നീതിയല്ല. ഇത് ഉച്ചയൂണും അത്താഴവും ഒന്നിച്ചാണ്. അത് എന്റെ കാര്യം. എന്നാല്‍ ആളുകള്‍ എക്സ്ട്രാ ചീസിട്ട് ഇത് വാങ്ങുന്നതും കഴിക്കുന്നതും കണ്ടു. ഭയങ്കരം തന്നെ!






ചൌധര്‍ സിംഗ് ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://chowdersingh.com

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)






Next Story

Related Stories