TopTop
Begin typing your search above and press return to search.

ഇസ്ലാമിക് സ്റ്റേറ്റിനെ ഇനി മുതല്‍ അങ്ങനെ വിളിക്കേണ്ടതുണ്ടോ?

ഇസ്ലാമിക് സ്റ്റേറ്റിനെ ഇനി മുതല്‍ അങ്ങനെ വിളിക്കേണ്ടതുണ്ടോ?

കരോളിന്‍ അലക്സാണ്ടര്‍, ജെറെമി ഹോഡ്ജെസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിന് (ഐ എസ്) നേരെ ആക്രമണം നടത്തുന്നതിനെ കുറിച്ച് ബ്രിട്ടീഷ് ഭരണകൂടം ആലോചിക്കുന്നതിനിടെയാണ് ഈ തീവ്രവാദി സംഘടനയെ എന്ത് വിളിക്കണം എന്ന വിവാദം ലോകമെമ്പാടും കത്തിപടരുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ ജിഹാദി നേതാവ് അബു ബകര്‍ അല്‍ ബാഗ്ദാദി ഇറാഖിലും സിറിയയിലും നടക്കുന്ന ഖലീഫമാരുടെ നടപടികളെ കുറിച്ച് പരാമര്‍ശിക്കവേ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്നത് വരെ ജിഹാദികള്‍ നിരവധി തവണ തങ്ങളുടെ വിളിപ്പേരുകള്‍ മാറ്റിയിട്ടുണ്ട്. അന്ന് ഈ പ്രസ്ഥാനം പടുത്തുയര്‍ത്താന്‍ ലോകത്തെമ്പാടുമുള്ള മുസ്ലീങ്ങളോട് അണിചേരാന്‍ അല്‍ ബഗ്ദാദി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ ഈ സംഘത്തില്‍ ചേര്‍ന്ന് തങ്ങളുടെ അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തു.

ഈ സംഘത്തില്‍ അണിചേര്‍ന്ന പലര്‍ക്കും ഇവര്‍ ചെയ്യുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ യാതൊരു പങ്കുമില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് ഇവരുടെ വിമര്‍ശകനും ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പ്രൊഫസറും ഇസ്ലാം രാഷ്ട്രീയത്തില്‍ വിദഗ്ദ്ധനുമായ ആയ സജ്ജന്‍ ഗോഹേല്‍ "ഒരു സംഘത്തെ അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സംബോധനചെയ്യുന്നത് ആ സംഘത്തിന്‍റെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ഏറെ സഹായകരമാകും" എന്ന് പറയുന്നത്.

എന്തിനാണ് ഈ ഭീകരസംഘടനയെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേര് നല്‍കി അവര്‍ക്ക് ആദരവ് വാങ്ങികൊടുക്കുന്നത്? പ്രത്യേകിച്ച് അവര്‍ അതൊരുതരത്തിലും അര്‍ഹിക്കാത്ത ഒരവസ്ഥയില്‍. ഈയിടെ ഒരു അഭിമുഖസംഭാഷണത്തിനിടെ അദ്ദേഹം പറഞ്ഞു. ഓരോ തവണയും നാം അവരെ ഇങ്ങനെ വിളിക്കുമ്പോള്‍ അവര്‍ക്ക് ലാഭം മാത്രമാണ് ഉണ്ടാകുന്നത്.

ലോകത്തിലെ ഏറ്റവും സമ്പന്നവും ക്രൂരവുമായ ഇസ്ലാമിക സംഘടനയായ ഐഎസിന്‍റെ പ്രവര്‍ത്തങ്ങളെ എതിര്‍ക്കുന്ന ഭൂരിഭാഗം രാജ്യങ്ങളിലും ഇതേ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണും ബിബിസിയില്‍ നല്‍കിയ പ്രഭാഷണത്തിലൂടെ ഇതേ ചര്‍ച്ചകളില്‍ പങ്കാളിയായി. അദ്ദേഹം ബിബിസിയുടെ മുസ്ലീം ശ്രോതാക്കളോട് ഇങ്ങനെ പറഞ്ഞു "ഇസ്ലാമിക് സ്റ്റേറ്റ് എന്നപേരില്‍ ലോകത്തിലെ ഏറ്റവും ക്രൂരരായ ഭീകരസംഘടനകള അഭിസംബോധന ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ അതിനെതിരെ ശബ്ദമുയര്‍ത്തണം."ഇറാഖിലെ വ്യത്യസ്ത ജിഹാദി സംഘടനകളും അല്‍- ഖ്വയ്ദയുടെ തദ്ദേശീയ പങ്കാളികളും ചേര്‍ന്നാണ് 2006-ല്‍ ഈ സംഘം രൂപീകരിച്ചത്.

ഈ സംഘത്തിനു കുറച്ചുകൂടി അനുകൂലമായ പേര് ദിയഷ് എന്നായിരിക്കും. അത് ഈ സംഘത്തിന്‍റെ പഴയ പേരായ അല്‍- ദ്വാല- അല്‍- ഇസ്ലാമിയ ഫില്‍ ഇറാഖ് വാല്‍ ഷാം എന്നതിന്‍റെ ചുരുക്കെഴുത്താണ്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ്‌ സിറിയ(ലെവന്റ്റ്) എന്നാണ് അതിന്‍റെ പരിഭാഷ. ദിയഷ് എന്ന വാക്കിനു ദായീസ് എന്ന അറബി വാക്കുമായി ഏറെ ബന്ധം ഉണ്ട്. അതിന്‍റെ അര്‍ഥം ആകട്ടെ; എന്തിനെയെങ്കിലും കാല്‍കീഴില് ഞെരിക്കുന്ന വ്യക്തി എന്നും.

അറബി മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഈ സംഘടനകളെ ദിയഷ് എന്നാണ് സംബോധന ചെയ്തു വരുന്നത്. അതേപോലെ ചില വിദേശ ഭരണകൂടങ്ങളും ഇത് പിന്തുടരുന്നു. ഉദാഹരണത്തിന് ഫ്രാന്‍സിലെ വിദേശകാര്യ മന്ത്രി ലുരെന്റ്റ് ഫാബിയസ് "ഇത് ഒരു ഭീകരവാദ സംഘടനയാണ് ഒരു രാജ്യം അല്ല; അതുകൊണ്ട് തന്നെ അവയെ ദിയഷ് എന്നുതന്നെ പറയണം" എന്ന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് ജിഹാദികളുടെ സമനിലതെറ്റിക്കുകയും, ആരെങ്കിലും തങ്ങളെ ദിയഷ് എന്ന് വിളിച്ചാല്‍ അവരുടെ നാവരിയുമെന്ന ഭീഷണി മുഴക്കുകയും ചെയ്തു.

യു എസിന്‍റെ ഔദ്യോഗിക നയപ്രകാരം ഈ സംഘങ്ങളെ ഐ എസ് ഐ എല്‍ എന്ന് വിശേഷിപ്പിക്കണം എന്നാണ് എങ്കിലും സെക്രട്ടറി ജോണ്‍ കെറി ഈ സംഘത്തെ ദിയഷ് എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍റെ ഉന്നതപ്രതിനിധിയായ ഫെഡ്രിക്ക മോഗേരിനി എല്ലായ്പോഴും ദിയഷ് എന്ന വാക്കാണ്‌ ഉപയോഗിക്കാറ്.

ബ്രിട്ടനില്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണിന്റെ നേതൃത്വത്തില്‍ 120 നിയമനിര്‍മാതാക്കള്‍ ബിബിസിയിലൂടെ ഐ എസ് എന്ന പദപ്രയോഗത്തിനെതിരെ കാമറൂണ്‍ നടത്തിയ ആഹ്വാനത്തെ പിന്തുണച്ചുവെങ്കിലും, ചില വിമര്‍ശനങ്ങളും ഉന്നയിച്ചു. ദിയഷ് എന്ന വാക്ക് ഉപയോഗിക്കുന്നത് തീര്‍ത്തും നിഷ്പക്ഷമെന്നു പറയാന്‍ സാധിക്കില്ല. ഈ വാക്കുപയോഗിക്കുന്നതിലൂടെ ഈ സംഘടനകളെ എതിര്‍ക്കുന്നവരെ അനുകൂലിക്കുന്നതുപോലെ ആയിത്തീരുന്നു എന്നും ഈ കൂട്ടായ്മയുടെ നേതാവ് പറഞ്ഞതായി ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക1924ലെ ഓട്ടോമന്‍ ചക്രവര്‍ത്തിയുടെ കാലത്തിനു ശേഷം നശിച്ചുപോയ ഇതരദേശ വ്യാപകമായ ഇസ്ലാം ഭരണത്തെ വീണ്ടെടുക്കുക എന്ന ആഗ്രഹം ഐ എസ് ഈയിടെ പ്രഖ്യാപിച്ചിരുന്നു.

"ജിഹാദികള്‍ക്കെതിരെയുള്ള സമരം വിജയിക്കാന്‍ പട്ടാളശക്തിയോ സാമ്പത്തിക ശക്തിയോ കൊണ്ട് മാത്രം കാര്യമില്ല. അവരുടെ വര്‍ഗീയ ആശയങ്ങളെ എതിര്‍ക്കാന്‍ കൂടുതല്‍ കഠിനമായ പരിശ്രമം ആവിശ്യമാണ്." എല്‍ എസ് ഇയിലെ ഗോഹേല്‍ പറഞ്ഞു.

ഇവര്‍ സ്വന്തം ലക്ഷ്യത്തെ വര്‍ണിക്കുന്നത് ഇങ്ങനെയാണ്; നേര്‍രേഖയിലൂടെ ലളിതമായ കൃത്യമായ ഒരു ലക്‌ഷ്യം. അപ്പോള്‍ അവരെ എതിര്‍ക്കുന്നുവര്‍ക്ക് അതിനെക്കാള്‍ മെച്ചപ്പെട്ട ഒരു ലക്ഷ്യം വേണം. നമുക്ക് അവരെ ദിയഷ് എന്ന് വിളിച്ചു തുടങ്ങാം.


Next Story

Related Stories