TopTop
Begin typing your search above and press return to search.

ആറന്മുള വിമാനത്താവളം; പ്രതിരോധ മന്ത്രാലായം അനുമതി പിന്‍വലിച്ചു

ആറന്മുള വിമാനത്താവളം; പ്രതിരോധ മന്ത്രാലായം അനുമതി പിന്‍വലിച്ചു

അഴിമുഖം പ്രതിനിധി

ആറന്മുള വിമാനത്താവളത്തിനായി കെജിഎസ് ഗ്രൂപ്പിന് നല്‍കിയ അനുമതി പ്രതിരോധ മന്ത്രാലയം പിന്‍വലിച്ചു. ഇത് സംബന്ധിച്ച കത്ത് വ്യോമയാന സെക്രട്ടറിക്ക് കൈമാറി. 2011 ല്‍ നല്‍കിയ അനുമതിയാണ് ഇപ്പോള്‍ മന്ത്രാലയം റദ്ദാക്കിയിരിക്കുന്നത്. ഹരിത ട്രൈബ്യൂണലില്‍ നിന്നുപോലും പദ്ധതിക്ക് എതിര്‍പ്പുള്ളതായും പ്രതിരോധ മന്ത്രാലയം വ്യോമയാന മന്ത്രലായത്തെ അറിയിച്ചു.

നേരത്തെ ആറന്മുളയില്‍ പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടുപോകാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി നല്‍കിയ അനുമതി പരിസ്ഥിതി മന്ത്രാലയം പിന്നീട് പിന്‍വലിച്ചിരുന്നു.

പ്രതിരോധ മന്ത്രാലയം അനുമതി പിന്‍വലിച്ച സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ടുപോവുകയെന്നത് കെജിഎസ് ഗ്രൂപ്പിന് മുന്നില്‍ കൂടുതല്‍ സങ്കീര്‍ണമാകും.


Next Story

Related Stories