TopTop
Begin typing your search above and press return to search.

പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് അജയ് ദേവ്ഗണിന് നോട്ടീസ്

പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് അജയ് ദേവ്ഗണിന് നോട്ടീസ്

അഴിമുഖം പ്രതിനിധി

പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന് ഡല്‍ഹി സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ നോട്ടീസ്. പൊതുജനാരോഗ്യത്തിനു ഹാനികാരകമായ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുക വഴി ഉണ്ടാകപ്പെട്ടേക്കാവുന്ന പ്രശ്നങ്ങള്‍ക്ക് പുകയില കമ്പനികള്‍ എന്നതുപോലെ നടനും കാരണക്കാരന്‍ ആകുന്നുവെന്ന് നോട്ടീസില്‍ പറയുന്നുണ്ട്. ഇനിയും ഇത്തരത്തിലുള്ള പരസ്യങ്ങളുടെ ഭാഗമാവുന്നതില്‍ നിന്നും നടനെ വിലക്കുന്നതിനാണ് ഇത് എന്നും പറയുന്ന നോട്ടീസ് അയച്ചത് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എസ്കെ അറോറയാണ്.സമാനമായ പരസ്യങ്ങളില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ട് ഷാറൂഖ് ഖാന്‍, സൈഫ് അലി ഖാന്‍, ഗോവിന്ദ, അര്‍ബാസ് ഖാന്‍, സണ്ണി ലിയോണ്‍ എന്നിവര്‍ക്കും ആരോഗ്യവകുപ്പ് കത്തയച്ചിരുന്നു. അതോടൊപ്പം ക്യാന്‍സറിനു കാരണമാക്കുന്ന പുകയില്‍ ഉപയോഗത്തില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാന്‍ പുകയില്‍ വിരുദ്ധ കാമ്പയിനില്‍ പങ്കാളികളാവണമെന്നും വകുപ്പ് താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു


Next Story

Related Stories