TopTop
Begin typing your search above and press return to search.

നിങ്ങള്‍ക്കറിയാമോ ഈ സൂപ്പര്‍ മോഡല്‍ ഒരു വീട്ടുജോലിക്കാരിയായിരുന്നുവെന്ന്!!!

നിങ്ങള്‍ക്കറിയാമോ ഈ സൂപ്പര്‍ മോഡല്‍ ഒരു വീട്ടുജോലിക്കാരിയായിരുന്നുവെന്ന്!!!

അഴിമുഖം പ്രതിനിധി

നിങ്ങള്‍ ഇപ്പോള്‍ ആരാണ് എന്നത് നാളെ നിങ്ങള്‍ ആരായിത്തീരും എന്നതിന് അടിസ്ഥാനമല്ല. ഓരോരുത്തരുടെയും ജീവിതം മാറ്റിമറിക്കപ്പെടുന്നത് ഒന്നിരുട്ടി വെളുക്കുന്നതിനുള്ളിലാകാം. അതിനുദ്ദാഹരണമാണ് കമല(യഥാര്‍ത്ഥ പേര് അല്ല) എന്ന വീട്ടുജോലിക്കാരി.

ഡല്‍ഹിയില്‍ വീട്ടുജോലി ചെയ്തു ജീവിക്കുകയായിരുന്നു രണ്ടു കുട്ടികളുടെ അമ്മകൂടിയായ കമല. കമലയുടെ തനിസാധാരണമായ ജീവിതത്തിലേക്ക് മാറ്റവുമായി വന്നത് ഡയറക്ടറും ഇന്ത്യയിലെ പ്രശസ്തമായ ഡിസന്‍ ഹൗസായ ഷെയ്ഡ്‌സ് ഓഫ് ഇന്ത്യയുടെ ചീഫ് ഡിസൈനറുമായ മന്‍ദീപ് സിംഗ് നാഗിയാണ്. തന്റെ സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ നാഗിയുടെ ശ്രദ്ധ അവിചാരിതമായി കമലയില്‍ പതിയുകയായിരുന്നു. നാഗിയുടെ ഡിസൈനര്‍ കണ്ണില്‍ കമലയില്‍ നല്ലൊരു മോഡലിനെ കണ്ടെത്തി! ഞങ്ങളുടെ പുതിയ കളക്ഷനായ സിന്നാമോണിന്റെ നിര്‍മാണഘട്ടമായിരുന്നു അപ്പോള്‍, അവയ്ക്കു വേണ്ടി അല്‍പ്പം അസാധാരണമായൊരു മോഡലിനെ അന്വേഷിക്കുന്ന സമയത്തായിരുന്നു കമല എന്റെ കണ്‍മുന്നിലെത്തുന്നത്; നാഗി ദി ഹിന്ദുവിനോട് പറയുന്നതാണിത്.



സെന്നാമോണിന്റെ മോഡലായി കമലയെ നാഗി തെരഞ്ഞെടുത്തു. കമല സ്വപ്‌നത്തില്‍പ്പോലും കണ്ടിട്ടില്ലാത്ത വസ്ത്രങ്ങളുമായി അവള്‍ നാഗിയുടെ ക്യാമറയ്ക്കു മുന്നിലെത്തി. നാഗിയെടുത്ത ഈ ഫോട്ടോകള്‍ പ്രമുഖ്യവസ്ത്രവ്യാപാരികളായ ജയ്പൂറിന്റെ ഔദ്യോഗിക ഫേസബുക്കിലൂടെ പുറത്തുവന്നതോടെ വൈറലായി. അതോടെ ഈ വീട്ടുജോലിക്കാരിയുടെ ജീവിതം തന്നെ മാറുകയായിരുന്നു. രാജ്യതലസ്ഥാനത്തിലെ ആരാലുമറിയപ്പെടാത്തൊരു വീട്ടുജോലിക്കാരി വളരെ പെട്ടെന്ന് ബ്രാന്‍ഡഡ് കളക്ഷനുകളുടെ സൂപ്പര്‍ മോഡല്‍ ആയി മാറുകയായിരുന്നു.





തനിക്കൊന്നും അറിയാത്തൊരു ലോകത്തേക്ക് ചുവടെടുത്തുവയ്ക്കാന്‍ ക്ഷണം വന്നപ്പോള്‍ ആദ്യം കമല ഒട്ടൊന്നു ചിന്തിച്ചു. താന്‍ രണ്ടു കൊച്ചുകുട്ടികളുടെ അമ്മ കൂടിയാണ്. എന്നാല്‍ നാഗിയുടെ പ്രോത്സാഹനം ഉണ്ടായപ്പോള്‍ അവര്‍ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടു. വെറുമൊരു വീട്ടുജോലിക്കാരിയായി മഹാനഗരത്തിലെ അടുക്കളകളില്‍ ജീവിതം ഹോമിച്ചു തീര്‍ക്കേണ്ടിയിരുന്നവള്‍ ഇന്ന് അനേകായിരങ്ങളുടെ ഇഷ്ട മോഡലായി മാറിയിരിക്കുന്നു. ഇതാണ് പറഞ്ഞത് നമ്മുടെയെല്ലാം ജീവിതം ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് മാറാന്‍ അധികം സമയമൊന്നും വേണ്ട...

(കടപ്പാട് ; ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ്,
ഫോട്ടോകള്‍ക്ക് കടപ്പാട്; ജയ്പൂര്‍ റീട്ടെയ്ല്‍ ആന്‍ഡ് മെര്‍ച്ചന്‍ഡൈസ് ഫേസ്ബുക്ക് പേജ്)


Next Story

Related Stories