TopTop

ഗോ രക്ഷ ദള്‍ അംഗമെന്ന് ആരോപിച്ച് സിപിഐ(എംഎല്‍) നേതാവ് കവിത കൃഷ്ണന് പോലീസ് നോട്ടീസ്

ഗോ രക്ഷ ദള്‍ അംഗമെന്ന് ആരോപിച്ച് സിപിഐ(എംഎല്‍) നേതാവ് കവിത കൃഷ്ണന് പോലീസ് നോട്ടീസ്
സിപിഐ(എംഎല്‍) നേതാവ് കവിത കൃഷ്ണന് ഗോ രക്ഷ ദള്‍ അംഗമെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് നോട്ടീസ് അയച്ചു. ഇന്ത്യാ ഗേറ്റിന് സമീപം ബിക്‌നീര്‍ ഹൗസില്‍ വിലക്ക് ലംഘിച്ച് ധര്‍ണ നടത്തുമെന്ന് വിവരം ലഭിച്ചതായാണ് നോട്ടീസില്‍ പറയുന്നത്. നോട്ടീസില്‍ ഗോ രക്ഷക് ദള്‍ സംഘാടകയെന്നാണ് കവിതയെ വിശേഷിപ്പിച്ചിരിക്കുന്നത്.

അവര്‍ തന്നയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ വിവരം പുറത്തുവിട്ടത്. പോലീസ് രഹസ്യാന്വേഷണ വിഭാഗം ഞാനൊരു ഗോ രക്ഷക് ദള്‍ പ്രവര്‍ത്തകയാണെന്നാണ് ചിന്തിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതാണ് നല്ലതെന്ന് കവിത പറയുന്നു. രാജസ്ഥാനില്‍ ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയ പെഹ്ലു ഖാന് നീതി ആവശ്യപ്പെട്ട് ഇവരും മറ്റ് സംഘടന നേതാക്കളും സര്‍ക്കാരിന് പരാതി നല്‍കിയത് അടുത്തിടെയാണ്.

ഈ പരാതി തെറ്റിദ്ധരിച്ച പോലീസ് കവിത ഗോ സംരക്ഷകരുടെ നേതാവാണെന്ന് കരുതുകയായിരുന്നു. ഡല്‍ഹിയിലെ നിര്‍ഭയ കേസിലുള്‍പ്പെടെ വലിയ തോതിലുള്ള പ്രതിഷേധം പ്രകനടങ്ങള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിട്ടുള്ള വ്യക്തിയാണ് ഇവര്‍. പശുവിന്റെ പേരില്‍ ജനങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ സാധിക്കാത്ത പോലീസ് അതിനെതിരെ പരാതി നല്‍കിയിട്ടും തന്നെ ഗോ സംരക്ഷക് ദള്‍ പ്രവര്‍ത്തകയാണെന്ന് തെറ്റിദ്ധരിച്ച് വിഡ്ഢിത്തം മൂലമാണെന്ന് കവിത വ്യക്തമാക്കി.



കവിതയും കൂട്ടരും ബികനീര്‍ ഹൗസിന് സമീപം ഒരു പ്രതിഷേധം നടത്താന്‍ ലക്ഷ്യമിടുന്നെന്നും അതിന് അനുമതിയില്ലെന്നുമാണ് നോട്ടീസില്‍ പറയുന്നു. ഡെപ്യൂട്ടി കമ്മിഷണറാണ് കത്ത് അയച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരം മുതല്‍ ലോക്കല്‍ പോലീസും സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും തന്നെ വിളിച്ച് പ്രതിഷേധവുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇന്നലെ അര്‍ദ്ധരാത്രി വരെയും ഫോണ്‍ വന്നിരുന്നു. താന്‍ ഗോ സംരക്ഷകയല്ലെന്ന് അവരോട് പല തവണ പറഞ്ഞിട്ടും ഫോണ്‍ വിളി നിന്നില്ല.

പിന്നീട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിളിച്ചപ്പോള്‍ അവിടെ പ്രതിഷേധമല്ല സംഘടിപ്പിക്കുന്നതെന്നും രാജസ്ഥാന്‍ സര്‍ക്കാരിന്റെ പ്രതിനിധി സംഘവുമായുള്ള ചര്‍ച്ച മാത്രമാണെന്നും അറിയിച്ചു. പരാതി അയയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്ക് പോലീസിന്റെ അനുമതിയുടെ ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രതിനിധി സംഘം രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയ്ക്ക് പരാതി അയച്ചു. പെഹ്ലു ഖാന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


Next Story

Related Stories