TopTop
Begin typing your search above and press return to search.

തൃശൂര്‍ എആര്‍ ക്യാമ്പില്‍ അടി; മദ്യലഹരിയില്‍ ഡെപ്യൂട്ടി കമാന്‍ഡന്റിനെ മര്‍ദ്ദിച്ച പോലീസുകാരന്‍ അറസ്റ്റില്‍

തൃശൂര്‍ എആര്‍ ക്യാമ്പില്‍ അടി; മദ്യലഹരിയില്‍ ഡെപ്യൂട്ടി കമാന്‍ഡന്റിനെ മര്‍ദ്ദിച്ച പോലീസുകാരന്‍ അറസ്റ്റില്‍

തൃശൂര്‍ എആര്‍ ക്യാമ്പിലെ ഡെപ്യൂട്ടി കമാന്‍ഡിനെ പൊലീസുകാരന്‍ മദ്യലഹരിയില്‍ മര്‍ദ്ദിച്ചെന്ന് ആരോപണം. അടികൊണ്ട ഡെപ്യൂട്ടി കമാന്‍ഡന്റ് രാധാകൃഷ്ണന്‍ നായരുടെ പരാതിയില്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫീസര്‍ ജോഷിയെ തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം ഡെപ്യൂട്ടി കമാന്‍ഡന്റ് തന്നോട് പകപോക്കുകയാണെന്നാണ് ജോഷി പറയുന്നത്. താന്‍ മര്‍ദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇദ്ദേഹം വിശദീകരിക്കുന്നു. പോലീസ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ ജോഷിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒരുമണിക്ക് പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. നൈറ്റ് പെട്രോളിംഗിന്റെ ചുമതലയുണ്ടായിരുന്ന രാധാകൃഷ്ണന്‍ ചെമ്പൂക്കാവിലെ സബ്ട്രഷറിയിലെത്തിയപ്പോള്‍ ഇവിടെ പോലീസുകാരെയാരെയും കണ്ടില്ല. ഗാര്‍ഡ് റൂമിലെത്തിയപ്പോള്‍ ഡ്യൂട്ടിയിലുള്ള ജോഷിയെ മദ്യലഹരിയില്‍ കുഴഞ്ഞ അവസ്ഥയില്‍ കാണുകയായിരുന്നു.

ഉടന്‍ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതോടെ ക്ഷുഭിതനായ ജോഷി തന്നെ അസഭ്യം പറഞ്ഞെന്നാണ് രാധാകൃഷ്ണന്‍ നായര്‍ ആരോപിക്കുന്നത്. എന്നാല്‍ മേലുദ്യോഗസ്ഥന്‍ തന്നോടുള്ള വിരോധം മൂലം കരുതിക്കൂട്ടി ഉപദ്രവിക്കുകയായിരുന്നെന്നാണ് ജോഷിയുടെ വാദം. സായുധസേന ക്യാമ്പില്‍ ഏറെ നാളായി ചേരിപ്പോരും തമ്മിലടിയും രൂക്ഷമാണ്. ഇതിനിടെയിലാണ് പുതിയ സംഭവം.


Next Story

Related Stories