ഹിന്ദുത്വ ഭീഷണി വകവയ്ക്കാതെ രാവണനു വേണ്ടി യജ്ഞം നടത്താന്‍ ഒരു ഗ്രാമം

അഴിമുഖം പ്രതിനിധി ഉത്തരേന്ത്യയിലെങ്ങും ദസറയോടനുബന്ധിച്ച് രാവണ പ്രതിമകള്‍ കത്തിക്കാനൊരുങ്ങുമ്പോള്‍ രാവണന്റെ മരണത്തില്‍ വിലപിക്കുന്ന ചടങ്ങുകളുമായി ഒരു ഗ്രാമം. ഡല്‍ഹിയില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെ ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലുള്ള ബിസ്രാഖ് ഗ്രാമത്തിലാണ് രാവണനെ ആരാധിക്കുന്നത്. രാവണന്റെ ജന്മസ്ഥലമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇവിടെയുള്ള ഒരു ക്ഷേത്രത്തില്‍ രാവണന്റെ പ്രതിമ സ്ഥാപിക്കാനുള്ള ഗ്രാമവാസികളുടെ ശ്രമം ചില ഹിന്ദുത്വ സംഘടനകള്‍ തടഞ്ഞിരുന്നു.   ദുര്‍ഗാ ദേവിയുടെ വിജയം ആഘോഷിക്കുന്ന നവരാത്രി സമയത്ത് ഉത്തരേന്ത്യ ഉത്സവത്തിമിര്‍പ്പിലാകുമ്പോള്‍ രാവണന്റെ … Continue reading ഹിന്ദുത്വ ഭീഷണി വകവയ്ക്കാതെ രാവണനു വേണ്ടി യജ്ഞം നടത്താന്‍ ഒരു ഗ്രാമം