ന്യൂസ് അപ്ഡേറ്റ്സ്

അത് ഏലസല്ല, പ്രമേഹ വ്യതിയാനം മനസിലാക്കാനുള്ള ഉപകരണം; കോടിയേരി

അഴിമുഖം പ്രതിനിധി

താന്‍ ധരിച്ചിട്ടുള്ളത് ഏലസ് അല്ല, ഷുഗര്‍ വേരിയേഷന്‍ പരിശോധിക്കുന്നതിനുള്ള ഉപകരണം ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡോ. ജ്യോതിദേവിന്റെ നിര്‍ദേശ പ്രകാരമാണ് ഇത് ഉപയോഗിക്കുന്നതെന്നും 14 ദിവസം ഇത് ശരീരത്തില്‍ ഒട്ടിച്ചുവെക്കണമെന്നും കോടിയേരി വ്യക്തമാക്കി.  . ശരീരത്തിലെ ഷുഗറിന്റെ അളവ് ഓരോ 15 മിനുട്ടിലും ഇത് രേഖപ്പെടുത്തുമെന്നും ഇപ്പോള്‍ കഴിക്കുന്ന മരുന്നില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതിനാല്‍ ആണ് ഡോക്ടര്‍ ഈ ഉപകരണം ശരീരത്തില്‍ ഘടിപ്പിച്ചത് എന്നും കോടിയേരി സൂചിപ്പിച്ചു.ആര്‍ക്കു വേണമെങ്കിലും ഇതു പരിശോധിക്കാമെന്നും കോടിയേരി വിശദീകരിച്ചു.

ചാനല്‍ പരിപാടിക്കിടെ കോടിയേരി കൈ ഉയര്‍ത്തിയപ്പോള്‍ കണ്ട തകിട് പോലെയുള്ള വസ്തു ഏലസ് ആണെന്നുള്ള രീതിയില്‍ വാര്‍ത്ത വരികയും അത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയുമായിരുന്നു. സംഗതി ചര്‍ച്ചയായതോടെ വിശദീകരണവുമായി കോടിയേരി തന്നെ രംഗത്തെത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍