TopTop
Begin typing your search above and press return to search.

ധോണി ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി 200 കോടി ക്ലബില്‍

ധോണി ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി 200 കോടി ക്ലബില്‍

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രം ധോണി ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി 200 കോടി ക്ലബില്‍ ഇടം നേടി. ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളില്‍ നിന്നും ചിത്രം ഇതുവരെ നേടിയത് 204 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്നും മാത്രം 175.7 കോടി രൂപ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. നിര്‍മ്മാതാക്കളായ ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോ ആണ് ഇക്കാര്യം അറിയിച്ചത്.

നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തില്‍ ധോണിയായി എത്തിയത് സുശാന്ത് സിംഗ് രാജ്പുത്താണ്. അനുപം ഖേർ, കീര അദ്വാനി, ദിശ പത്താനി, ഭൂമിക ചൗള എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

ചിത്രം റിലീസ് ആയി ദിവസങ്ങള്‍ക്കകം വ്യാജ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് ചിത്രം ഇപ്പോള്‍ 200 കോടി ക്ലബില്‍ ഇടം നേടിയിരിക്കുന്നത്.


Next Story

Related Stories