UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുഴിച്ചതൊരു കിണര്‍, സവര്‍ണ ഹുങ്കിനൊരു കിഴുക്കും

Avatar

ടീം അഴിമുഖം

പലര്‍ക്കും ബുന്ദേല്‍ഖണ്ഡ് ഖജുരാഹോയിലെ രതിശില്‍പങ്ങളുടെ പേരിലാണ് അറിയുന്നത്. മറ്റ് ചിലര്‍ക്ക് പന്നയിലെ രത്നങ്ങളുടെ പേരില്‍. എന്നാല്‍ ഈയിടക്ക് ഉത്തര്‍പ്രദേശിനും മധ്യപ്രദേശിന്നും ഇടയിലായുള്ള ഈ മേഖല അറിയപ്പെടുന്നത് കടുത്ത വരള്‍ച്ചയും കൂട്ട പലായനവും രൂക്ഷമായ ദാരിദ്ര്യവും നിറഞ്ഞ പ്രദേശമായി മാത്രമാണ്.

അവിടെനിന്നുമാണ് നിശ്ചയദാര്‍ഢ്യത്തിന്റെയും വെല്ലുവിളിയുടെയും ഈ ആവേശം പകരുന്ന വാര്‍ത്ത.

വരണ്ടുകീറിയ ബുന്ദേല്‍ഖണ്ഡില്‍ തന്റെ സവര്‍ണ ജാതിക്കാരായ അയല്‍ക്കാര്‍ ഒരു കുഴല്‍ക്കിണര്‍ ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചപ്പോള്‍ ഒരു ആദിവാസിസ്ത്രീ ഏതാണ്ട് ഒറ്റയ്ക്കുതന്നെ എന്നുപറയാം 40-ലേറെ കുടുംബങ്ങള്‍ക്കായി ഒരു കിണര്‍ കുഴിച്ചു.

“ഞങ്ങള്‍ ദുധി ഗ്രാമത്തിലെ ആദിവാസികളാണ്. പക്ഷേ ഗ്രാമത്തിലെ സവര്‍ണര്‍ ഞങ്ങളെ കുഴല്‍ക്കിണര്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല. നിലനില്‍പ്പിനായി ഒരു കുടം വെള്ളം കിട്ടാന്‍ പോലും ഓരോ ദിവസവും ഒരു പോരാട്ടമാണ്,” കസ്തൂരി പറഞ്ഞു.

ഈ അപമാനം ഇനിയും സഹിക്കാനാകില്ലെന്ന് അഞ്ചു കൊല്ലം മുമ്പ് അവര്‍ തീരുമാനിച്ചു. “മറ്റൊരു സ്ഥലത്തേക്ക് മാറുകയാണെന്ന് ഞാനെന്റെ മക്കളോടു പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കുളില്‍ ഞാനൊരു വനപ്രദേശത്തിനരികില്‍ ചെറിയൊരു കുടിലുണ്ടാക്കി.” വീടുമാറാനുള്ള തീരുമാനത്തെ മക്കള്‍വരെ എതിര്‍ത്തു. “എനിക്ക് സമനിലതെറ്റി എന്നുപോലും പലരും കരുതി. പലരും എന്നെ കളിയാക്കാനും മറ്റും തുടങ്ങി,” കസ്തൂരി പറയുന്നു. “എനിക്ക് സന്തോഷമായിരുന്നു എങ്കിലും വെള്ളത്തിന്റെ പ്രശ്നം മാറിയില്ല.” പാറയില്‍ നിന്നും കിനിയുന്ന വെള്ളമായിരുന്നു ഏക സ്രോതസ്. അതാകട്ടെ തുള്ളിതുള്ളിയായെ വീഴൂ. “അതൊരു ആശ്രയിക്കാവുന്ന വഴിയായിരുന്നില്ല. ചിലപ്പോള്‍ ഏതാണ്ട് ഒരു ദിവസമൊക്കെ വേണം ഒരു കുടം വെള്ളം കിട്ടാന്‍,” കസ്തൂരി ഉള്‍പ്പെടുന്ന സഹാരിയ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന  സാമൂഹ്യപ്രവര്‍ത്തകനായ അമിത് സോണി പറയുന്നു.

രണ്ടു ദിവസം വെള്ളം കിട്ടാതെ വന്നപ്പോള്‍ കസ്തൂരി കിണര്‍ കുഴിക്കാന്‍ തീരുമാനിച്ചു. പലയിടത്തും കുഴിച്ചുനോക്കി പരാജയപ്പെട്ടു. അവരുടെ മക്കളും, മരുമക്കളും കൂടെക്കൂടി. “ഏപ്രില്‍ മാസത്തോടെ 40 ആദിവാസി കുടുംബങ്ങള്‍ പണിയാന്‍ ഒപ്പം ചേര്‍ന്നു. ജൂണ്‍ പകുതിയോടെ 25 അടി ആഴമുള്ള ഒരു കിണര്‍ രൂപപ്പെട്ടു. പക്ഷേ വെള്ളം അപ്പോഴും കണ്ടില്ല. എന്നാലും വര്‍ഷക്കാലത്ത് മഴവെള്ളം ശേഖരിക്കാന്നെങ്കിലും  കഴിയുമല്ലോ എന്നുകരുതി ഞങ്ങള്‍ പിന്നേയും കുഴിക്കാന്‍ തന്നെ തീരുമാനിച്ചു. അപ്പോഴതാ, ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ഞങ്ങളൊരു പാറയില്‍ തട്ടി; വെള്ളം ഒലിച്ചിറങ്ങാന്‍ തുടങ്ങി.” 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍