സിനിമാ വാര്‍ത്തകള്‍

സ്പീഡ് ട്രാക്കിനു ശേഷം ദിലീപ്-ജയസൂര്യ കൂട്ടുകെട്ട് വീണ്ടും

ക്രൂക് ആന്‍ഡ് കോണ്‍സ് വിഭാഗത്തില്‍പ്പെടുന്ന വ്യത്യസ്തതയുള്ള ഒരു കഥാപാത്രത്തെയാണു ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്

സ്പീഡ് ട്രാക്ക് എന്ന ഹിറ്റ് ചിത്രത്തിനുശേഷം സംവിധായകന്‍ ജയസൂര്യ ദിലീപിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നു. ഷിബു തമീന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് മാസത്തോടെ ആരംഭിക്കും. നായികയെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ രചനയും ജയസൂര്യ തന്നെയാണ് നിര്‍വഹിക്കുന്നത്.

ക്രൂക് ആന്‍ഡ് കോണ്‍സ് വിഭാഗത്തില്‍പ്പെടുത്താവുന്ന വളരെ വ്യത്യസ്തതയുള്ള ഒരു കഥാപാത്രത്തെയാണു ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്.  സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താമെങ്കിലും അതിനുമപ്പുറം പ്രേക്ഷകരെ രസിപ്പിക്കുകകൂടി ഈ ചിത്രം ചെയ്യുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, ഗോവ തുടങ്ങിയ സ്ഥലങ്ങളിലായിട്ടാണ് ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിട്ടുള്ളത്.

പ്രശസ്ത നാടക-സിനിമ രചയിതാവ് എസ് എല്‍ പുരം സദാനന്ദന്റെ മകനായ ജയസൂര്യയൂടെ ആദ്യ സംവിധാന സംരംഭം ആയിരുന്നു 2007 ല്‍ ഇറങ്ങിയ സ്പീഡ് ട്രക്ക്. ദിലീപ്-ഗജാല എന്നിവര്‍ മുഖ്യവേഷത്തില്‍ എത്തിയ ചിത്രം ആ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. സ്പീഡ് ട്രാക്കിനുശേഷം മോഹന്‍ലാലിനെ നായകനാക്കി ഏയ്ഞ്ചല്‍ ജോണ്‍ എന്ന സിനിമയായിരുന്നു ജയസൂര്യയുടെ രണ്ടാമത്തെ ചിത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍