TopTop
Begin typing your search above and press return to search.

വിവാഹ മോചനം, കാവ്യയുമായുള്ള കല്യാണം, നടി ആക്രമിക്കപ്പെട്ട സംഭവം... ദിലീപിന് പറയാനുള്ളത്

വിവാഹ മോചനം, കാവ്യയുമായുള്ള കല്യാണം, നടി ആക്രമിക്കപ്പെട്ട സംഭവം... ദിലീപിന് പറയാനുള്ളത്

പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും മഞ്ജു വാര്യരുമായി നടന്ന വിവാഹോമചനവും കാവ്യ മാധവനുമായുള്ള വിവാഹത്തെക്കുറിച്ചും ദിലീപ് തുറന്നു പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണു ദിലീപ് ഈ കാര്യങ്ങളെ കുറിച്ചെല്ലാം പറയുന്നത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തന്നെ ആത്മഹത്യ ചെയ്യാന്‍ വരെ പ്രേരിപ്പിച്ചെന്നു ദിലീപ് പറഞ്ഞു. അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ ചില പ്രസക്തമായ വിഷയങ്ങള്‍ താഴെ നല്‍കിയരിക്കുന്നു.

മഞ്ഞപത്രങ്ങള്‍ അവര്‍ക്കു ജീവിക്കാന്‍ വേണ്ടി ഓരോന്നുണ്ടാക്കുകയായിരുന്നു. ഞാനത് ശ്രദ്ധിക്കാറില്ല.പക്ഷേ കഴിഞ്ഞ കുറച്ചു നാളുകളായി ജനങ്ങള്‍ വിശ്വസിക്കുന്ന രീതിയിലാണു പലതും അടിച്ചേല്‍പ്പിച്ചത്. 98 ലാണ് കല്യാണം. പെട്ടെന്നുള്ള കല്യാണമായിരുന്നു. ഏകദേശം അഞ്ചുവര്‍ഷത്തിനു മുമ്പ് വരെ വളരെ സന്തോഷകരമായ ജീവിതം തന്നെയായിരുന്നു ഞങ്ങളുടേത്. അതിനിടയില്‍ കുറെ കാര്യങ്ങള്‍ സംഭവിച്ചു. എന്താണു എന്റെ കുടുംബജീവിതത്തില്‍ സംഭവിച്ചതെന്നതിന്റെ വിശദമായ കാര്യങ്ങള്‍ 2013 ല്‍ കോടതിയില്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. അതിനെ ഡിവോഴ്‌സ് പെറ്റീഷന്‍ എന്നല്ല, എന്റെ കുടുംബചരിത്രം എന്നു വേണമെങ്കില്‍ പറയാം. അതില്‍ പ്രതികളുണ്ട്, സാക്ഷികളുണ്ട്, കക്ഷികളുണ്ട്. നൂറുശതമാനം വിശ്വാസിക്കാന്‍ പറ്റുന്ന തെളിവുകളടക്കമാണു കോടതിയില്‍ നല്‍കിയത്. അതില്‍ പ്രമുഖര്‍ ഒരുപാടുണ്ട്. അവരുടെയും മാന്യത തകരാതിരിക്കാന്‍ വേണ്ടിയാണു രഹസ്യവിചാരണ വേണമെന്നു ഞാന്‍ തന്നെ ആവശ്യപ്പെട്ടത്. ഞാന്‍ കുറെ സഹായിച്ചവരും കൂടെ നില്‍ക്കുമെന്നു കരുതിയവരുമാണ് എന്നെ ചതിച്ചത്. ആരുടെ ഇമേജും കുഴപ്പമാക്കാന്‍ നോക്കിയില്ല. അതിനെല്ലാം പുറമെ എന്റെ മകളുടെ ഭാവി; ഇതെല്ലാം നോക്കിയിട്ടാണു ഞാന്‍ മൗനത്തില്‍ ഇരിക്കുന്നത്. എന്റെ ആദ്യഭാര്യ അവരുടെ വഴിക്കു പോകുന്നു, ഞാന്‍ അവരുടെ വഴിയേ പോകുന്നേയില്ല. അതു കഴിഞ്ഞൊരു വിഷയമാണ്. പക്ഷേ മറ്റുള്ള ആളുകള്‍ അവരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ അതിനെ കുറിച്ചൊന്നും അധികം തുറന്നു പറയുന്നില്ല. അങ്ങനെയൊരു അവസരം ഉണ്ടാകല്ലേ എന്നാണു പ്രാര്‍ത്ഥന; ദിലീപ് പറഞ്ഞു.

താനും മഞ്ജുവും പിരിയാനുള്ള കാരണം കാവ്യ മാധവന്‍ അല്ല എന്നും ദിലീപ് പറഞ്ഞു. ഞാനും എന്റെ ആദ്യ ഭാര്യയും തമ്മിലുള്ള ബന്ധം ഭാര്യ-ഭര്‍ത്തൃബന്ധത്തെക്കാളുപരി അ്തരമേല്‍ ശക്തമായ സൗഹൃദബന്ധം കൂടിയായിരുന്നു. പക്ഷേ ഞങ്ങള്‍ക്കിടയിലേക്ക് കാവ്യയെ പലരും പിടിച്ചിടുകയായിരുന്നു. കാവ്യ കാരണമായിരുന്നു എന്റെ ജീവിതം പോയതെങ്കില്‍ പിന്നീട് ഞാന്‍ കാവ്യയുടെ അടുത്തേക്കു പോകില്ലായിരുന്നു. അതല്ലാത്തതുകൊണ്ടു തന്നെയാണു കാവ്യയെ കല്യാണം കഴിച്ചത്. എന്റെ ആദ്യഭാര്യയെ ഇപ്പുറത്തു നിര്‍ത്തിയിട്ടല്ലായിരുന്നു ഞാന്‍ കാവ്യയെ കല്യാണം കഴിച്ചത്. ഡിവോഴ്‌സ് കഴിഞ്ഞ് ഒന്നര വര്‍ഷത്തോളം കഴിഞ്ഞാണ്. എന്റെ മകളുടെ ഭാവിയോര്‍ത്താണു വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ആലോചിച്ചത്. ഈ കാര്യം ഞാന്‍ മകളുമായി കുറെ ആലോചിച്ചു. അങ്ങനെയാണു കാവ്യ മനസില്‍ വന്നത്. ഞാന്‍ കാരണം കുറെ അനുഭവിച്ചതാണ്. കാവ്യയുടെ കാര്യം മകളോടു പറഞ്ഞു. അവള്‍ക്കു സമ്മതം. പക്ഷേ കാവ്യയുടെ അമ്മ എതിര്‍ത്തു. പീന്നീട് എല്ലാവരും സംസാരിച്ചു കാര്യങ്ങള്‍ ബോധ്യപ്പെട്ടശേഷമാണു കല്യാണം നടന്നതെന്നും ദിലീപ് പറഞ്ഞു.

കാവ്യയും മീനാക്ഷിയും തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്നും പക്ഷേ മഞ്ഞപത്രക്കാര്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും തങ്ങളെക്കാള്‍ കൂടുതല്‍ ചില മഞ്ഞപത്രക്കാരാണു തങ്ങളുടെ വീട്ടില്‍ തമാസിക്കുന്നതെന്നു തോന്നുമെന്നും ചില വ്യക്തികളുടെ പേരെടുത്തു തന്നെ ദിലീപ് പറഞ്ഞു. ഒരാളെ പറഞ്ഞു പറഞ്ഞു ഒരു വഴിക്കാക്കി. ഇനി ഇതും കൂടി തകര്‍ക്കരുതെന്നും ദിലീപ് അപേക്ഷിക്കുന്നു.

പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് തന്റെ പേരു വന്നത് ജീവിതത്തിലെ ഏറ്റവും ഷോക്കിംഗ് ആയ സംഭവമായിരുന്നു. ജീവിതം മടുത്തതുപോലെ ആയി. ഈ പ്രമുഖ നടി എന്റെ കൂടെ ആറോ ഏഴോ സിനിമയില്‍ നായികയായി അഭിനയിച്ചു. അതൊന്നും സംവിധായകനോ നിര്‍മാതാവോ തീരുമാനിച്ചതായിരുന്നില്ല . അവരുടെ കുടുംബവുമായി തനിക്കുണ്ടായിരുന്ന ബന്ധംവച്ച് താന്‍ തന്നെയാണ് അവരെ നായികയാക്കിയത്. പിന്നീട് അവരുടെ പെരുമാറ്റവും രീതികളും എനിക്ക് ഇഷ്ടപ്പെടാത്ത തരത്തില്‍ ആയപ്പോള്‍ സ്വയം പിന്മാറുകയായിരുന്നുവെന്നും ദിലീപ് പറഞ്ഞു. കുറച്ചുകാലം മുമ്പ് മാസകിയില്‍ വന്നു, അവരുടെ ചിത്രങ്ങളെല്ലാം ഒരു സൂപ്പര്‍താരം മുടക്കുന്നൂവെന്ന്. പക്ഷേ എന്റെ പേര് ഒരിടത്തും പറയാതിരുന്നതുകൊണ്ട് പ്രതികരിക്കാന്‍ പോയില്ല. ഈ സംഭവം ഞാന്‍ അറിഞ്ഞ ഉടന്‍ തന്നെ നടിയുടെ അമ്മയുമായി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും കൂടെ നില്‍ക്കുമെന്നും ഉറപ്പുകൊടുത്തു. പക്ഷേ പിന്നീടാണ് എന്നെ അവര്‍ക്കെതിരേ ആക്കി വാര്‍ത്തകള്‍ വന്നത്. താന്‍ ഒരിക്കലും ആരേയും ബ്ലോക്ക് ചെയ്തിട്ടില്ലെന്നും ഇന്‍ഡസ്ട്രിയില്‍ തിരക്കിയാല്‍ മനസിലാകുമെന്നും ദിലീപ് പറഞ്ഞു. സിനിമയില്‍ അവസരങ്ങള്‍ പലകാരണങ്ങള്‍ കൊണ്ട് കുറയാമെന്നും ദിലീപ് പറഞ്ഞു.

താനും ഈ നടിയുമായി റിയല്‍ എസ്റ്റേറ്റ്‌മെന്റ് ബിസിനസുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉണ്ടാകുന്ന ആരോപണങ്ങള്‍ തെളിയിച്ചാല്‍ തന്റെ സ്വത്തു മുഴുവന്‍ നല്‍കാന്‍ തയ്യാറാണെന്നും ദിലീപ് പറഞ്ഞു. ഇപ്പോള്‍ ആ സംഭവുമായി ബന്ധപ്പെട്ട് ആര്‍ക്കും ഒന്നും അറിയേണ്ടതില്ലെന്നും ദിലീപ് പറഞ്ഞു. ശരിക്കും ഗൂഡാലോചനയും ആക്രമണവും നടന്നത് തനിക്കെതിരേയാണ്. ആത്മഹത്യെക്കുറിച്ചു ചിന്തിച്ചു. മകളെ ഓര്‍ത്തുമാത്രമാണ് അതു ചെയ്യാതിരുന്നതെന്നും ദീലീപ് പറഞ്ഞു.


Next Story

Related Stories