TopTop

'സുരക്ഷിതഭവനം' പദ്ധതി തകര്‍ക്കാന്‍ ശ്രമിക്കുന്നു; ദിലീപ്

അഴിമുഖം പ്രതിനിധി

സുക്ഷിത ഭവനം പദ്ധതി തകര്‍ക്കാന്‍ ചില തത്പരകക്ഷികള്‍ ശ്രമം നടത്തുന്നതായി ആരോപിച്ച് ചലച്ചിത്ര നടന്‍ ദിലീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വീടില്ലാത്തവരെ കണ്ടെത്തി, അവര്‍ക്കൊരു കിടപ്പാടം ഒരുക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ദിലീപിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് സുരക്ഷിത ഭവനം.

ദിലീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്രകാരമാണ്;

പ്രിയരെ, വളരെയധികം ദുഖത്തോടെയാണു ഈ പോസ്റ്റിടുന്നത്, 'സുരക്ഷിത ഭവനം ' പദ്ധതി വളരെ വലിയൊരു സ്വപ്നമാണു നിസ്സഹായരും, നിരാലമ്പരുമായവര്‍ക്ക് തലചായ്ക്കാനൊരിടം എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ഈ പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായറിയുന്നു, കൊട്ടാരക്കരയും, പുനലൂരിലും സമീപ പ്രദേശങ്ങളിലുമായ് ഈ പദ്ധതിയില്‍ വീടുവാങ്ങി തരാമെന്നു പറഞ്ഞ് അപേക്ഷാഫീസ് എന്നപേരില്‍ പലരില്‍ നിന്നുമായ് പണപ്പിരിവു നടത്തുന്നു എന്നറിയാന്‍ കഴിഞ്ഞു,ഇത്തരം പെരുങ്കള്ളന്മാരെ പൊതുജനം തിരിച്ചറിയണം, ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ ആരും അപേക്ഷാഫീസ് നല്‍കേണ്ടതില്ല എന്നറിയിക്കുന്നു,എന്നുമാത്രമല്ല ഈ പ്ദ്ധതിയുടെ പേരില്‍ യാതൊരുവിധ പിരിവുനടത്താനും ഞങ്ങള്‍ ആരെയും ഏല്‍പ്പിച്ചീട്ടില്ല,പൊതുജനങ്ങളും, പൊതു പ്രവര്‍ത്തകരും,മാധ്യമ സുഹൃത്തുക്കളും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇനിയും ഇത്തരം കള്ളത്തരങ്ങള്‍ ശ്രദ്ധയില്‍ പ്പെടുന്നവര്‍ തൊട്ടടുത്ത പോലീസ്‌റ്റേഷനുകളിലൊ,താഴെകാണുന്ന 'സുരക്ഷിതഭവനം ' പ്ദ്ധതിപ്രവര്‍ത്തകരുടെ നമ്പറുകളിലൊ ബന്ധപ്പെടുക. A.s.Ravichandran 9447577823 Surash.m 9447187868 Prince7994111411


Next Story

Related Stories