TopTop
Begin typing your search above and press return to search.

മേജര്‍ രവിയെക്കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് സംവിധായകന്‍ കമല്‍

മേജര്‍ രവിയെക്കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് സംവിധായകന്‍ കമല്‍

അഴിമുഖം പ്രതിനിധി

മേജര്‍ രവിയെന്ന സഹപ്രവര്‍ത്തകനെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ചലച്ചിത്ര സംവിധിയാകന്‍ കമല്‍. വനിതാ മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത് തുപ്പുമെന്ന് തീവ്ര വലതുതീവ്രവാദ ചിന്താഗതിക്കാരനായ മേജര്‍ രവി പറഞ്ഞു. പറയുക മാത്രമല്ല , ചെയ്യുകയും ചെയ്യുന്ന ഭീകരമായ കാലത്തിലേക്കാണ് നാട് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും കമല്‍ ഓര്‍മ്മിപ്പിച്ചു.

മഹാനടന്മാര്‍ പോലും ബ്രെയിന്‍ വാഷ് ചെയ്യപ്പെടുന്നുവെന്നത് ഭയപ്പെടുത്തുന്നുവെന്നും കമല്‍ പറഞ്ഞു. കൊച്ചിന്‍ സര്‍വ്വകലാശാല കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കമല്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ഫാഷിസ്റ്റ് നീക്കത്തിന്റെ ഭാഗമാണ് ഇന്ത്യയിലെ പ്രമുഖ സര്‍വ്വകലാശാലകളില്‍ അടുത്തിടെ നടക്കുന്ന സംഭവ വികാസങ്ങളെന്നും അതിനെതിരെ ക്യാമ്പസുകള്‍ നടത്തുന്ന പ്രതിരോധങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും കമല്‍ പറഞ്ഞു. കേരളീയ കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചത് ആദ്യം വലതുപക്ഷ വത്കരണത്തിനും, പിന്നീട് മതസംഘടനകള്‍ക്ക് നുഴഞ്ഞുകയറാനും സഹായകരമാക്കിമാറ്റിയെന്നും കമല്‍ അഭിപ്രായപ്പെട്ടു. കലാലയ രാഷ്ട്രീയ നിരോധനം ഭരണാധികാരികള്‍ പുനരാലോചിക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു


Next Story

Related Stories