സിനിമാ വാര്‍ത്തകള്‍

ആ കാത്തിരിപ്പിനു വിരാമം ആയെന്നു ലാല്‍ജോസ്

ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല

സംവിധായകന്‍ ലാല്‍ ജോസ് തന്റെ ഫെയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പ് മലയാള സിനിമയുടെ വലിയൊരു വിഭാഗം പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. വര്‍ഷങ്ങളായുള്ള ഒരു ചോദ്യത്തിനുള്ള ഉത്തരംകൂടിയായ ഈ കുറിപ്പ് തന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള ലാല്‍ജോസിന്റെ ഔദ്യോഗിക അറിയിപ്പാണെങ്കിലും അതിലെ നായകന്‍ ആരാണെന്ന പ്രഖ്യാപനമാണ് പ്രേക്ഷകരെ ആഹ്ലാദത്തിലാക്കിയത്. ആ നായകന്‍ മറ്റാരുമല്ല, സാക്ഷാല്‍ മോഹന്‍ലാല്‍.

തന്റെ ആദ്യസിനിമയായ മറവത്തൂര്‍കനവ് റിലീസ് ചെയ്ത അന്നു മുതല്‍ കേട്ട തുടങ്ങിയ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ സിനിമയെന്നാണു കുറിപ്പില്‍ ലാല്‍ജോസ് പറയുന്നത്.

നേരത്തെ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ലാല്‍ജോസ് ചിത്രം അനൗണ്‍സ് ചെയ്തിരുന്നെങ്കിലും ആ ചിത്രം നടന്നില്ല. അതിന്റെ പിന്നിലെ കാരണങ്ങളും അവ്യക്തമാണ്. അതേസമയം തന്റെ ആദ്യനയകനായ മമ്മൂട്ടിയെ നായകനാക്കി പട്ടാളം, പുറം കാഴ്ചകള്‍(കേരള കഫേ), ഇമ്മാനുവല്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയിരുന്നു.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരു ഭയങ്കര കാമുകന്‍ എന്ന ചിത്രമായിരുന്നു നീനയ്ക്കുശേഷമുള്ള ലാല്‍ജോസ് ചിത്രമായി അനൗണ്‍സ് ചെയ്തിരുന്നത്. ഈ ചിത്രം ഉപേക്ഷിച്ചിട്ടാണോ അതോ നീക്കിവച്ചാണോ മോഹന്‍ലാല്‍ ചിത്രം തുടങ്ങുന്നതെന്ന കാര്യവും വ്യക്തമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍