1981 ൽ വേനൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന സംവിധായകനാണ് ലെനിൻ രാജേന്ദ്രൻ .സിനിമ അതിന്റെ എല്ലാ മുല്യങ്ങളോടും കൂടി പ്രേക്ഷകരിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കാലങ്ങൾ എത്ര കഴിഞ്ഞാലും അദ്ദേഹത്തിന്റെ സിനിമകൾ പ്രേക്ഷരുടെ പ്രിയപെട്ടതായി തന്നെ നിലനിക്കും.
പ്രേക്ഷകരുടെ മനസിൽ ആഴത്തിൽ ഇറങ്ങി ചെല്ലുന്ന കഥകൾ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ സിനിമകളിലെ ഗാനങ്ങളും .
ഒരുവട്ടം കൂടിയെൻ, പോക്കുവെയില്‍ പൊന്നുരുക്കി ,സ്വാതിതിരുനാൾ ,മഴ എന്ന ചിത്രങ്ങളിലെ ഗാനങ്ങൾ അങ്ങനെ പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ നിരവധി ഗാനങ്ങൾ.
മലയാള സിനിമയിലെ തന്നെ ഏറ്റവും സംഗീത പ്രാധന്യമുള്ള ചിത്രമായിരുന്നു സ്വാതി തിരുന്നാൾ.ചിത്രത്തിലെ എല്ലാ ഗാനങ്ങളും പ്രേക്ഷകർ ഒരുപോലെ നെഞ്ചിലേറ്റിയവയാണ്.
ഇന്നും എല്ലാവരും സജീവമായി പാടുന്നൊരു പാട്ടാണ് ചില്ല് എന്ന ചിത്രത്തിലെ 'ഒരു വട്ടം കൂടിയെൻ ഓർമകൾ മേയുന്ന..' എന്ന ഗാനം. ഒ.എൻ.വി യുടെ മോഹം എന്ന കവിതയിൽ നിന്നാണ് ഈ ഗാനം.ഒരു തലമുറയുടെ ഹൃദയം കീഴടക്കി ഈ ഗാനം ഇന്നും പ്രേക്ഷർ ഏറ്റു പാടുന്നു.
സംഗീതത്തിന് പ്രാധാന്യമേറെ കൊടുത്ത മറ്റൊരു ലെനിൻ ചിത്രമായിരുന്നു ‘മഴ’. കെ. ജയകുമാർ എഴുതിയ ‘ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾക്ക് എത്ര കിനാക്കളുണ്ടായിരിക്കും..'. എന്ന ഗാനവും പ്രേക്ഷകർ നെഞ്ചിലേറ്റിയ മറ്റൊരു ഗാനമാണ്.
ഒ.വി. ഉഷയെഴുതിയ ‘ആരാദ്യം പറയും, പറയാതിനി വയ്യ, പറയാനും വയ്യ’ എന്ന പാട്ടും പ്രേക്ഷകർ ഇന്നും കേൾക്കാനാഗ്രഹിക്കുന്നതാണ്.
‘ദൈവത്തിന്റെ വികൃതികൾ’ എന്ന ചിത്രത്തിലെ 'ഇരുളിൻ മഹാനിദ്രയിൽ നിന്ന്..' എന്ന ഗാനം അങ്ങനെ ആരും മറക്കില്ല .വി മധുസൂദനൻ നായരുടെ വരികൾ അദ്ദേഹം തന്നെയാണ് പാടിയിരിക്കുന്നത്.